Latest News

സുന്നി വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് പൂട്ടിയ മുടിക്കോട് ജുമാ മസ്ജിദ് തുറന്നു

മലപ്പുറം: സുന്നി വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് പൂട്ടിയ മുസ് ലിം പള്ളി തുറന്നു. മലപ്പുറം മുടിക്കോട് ജുമാ മസ്ജിദ് ആണ് വ്യാഴാഴ്ച രാവിലെ തുറന്നത്.[www.malabarflash.com]
സുന്നി ഐക്യ ചർച്ചയുടെ ഭാഗമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പള്ളി തുറക്കാൻ തീരുമാനിച്ചത്.
ഇരു വിഭാഗങ്ങൾക്കും പങ്കാളിത്തമുള്ള അഞ്ചംഗ സമിതിക്കാണ് പള്ളിയുടെ ഭരണചുമതല.

പള്ളിയുടെ റിസീവർ ആയിരുന്ന ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ അലവി എത്തിയാണ് പ്രാർഥനക്കായി തുറന്നു നൽകിയത്. നൂറു കണക്കിന് വിശ്വാസികളും പരിസരത്ത് എത്തിയിരുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.