ഉപ്പള: ബൈക്കി ൽ സഞ്ചരിക്കുന്നതിനിടെ സൂര്യാതപമേറ്റു തളർന്നുവീണു യുവാവ് മരിച്ചു. കുമ്പള നായിക്കാപ്പ് സ്വദേശിയും മെഡിക്കൽ റപ്രസന്റേറ്റീവുമായ പ്രവീൺ (32) ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ ബായാർ–മുളിഗദ്ദെ റോഡിൽ ബൈക്ക് മറിഞ്ഞു വീണുകിടക്കുകയായിരുന്ന യുവാവിനെ നാട്ടുകാർ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കൊന്നുമേൽക്കാത്ത ദേഹത്ത് പിറകിൽ സൂര്യാതപമേറ്റതിന്റെ പാടുണ്ടായിരുന്നതായി ഡോക്ടർ പറഞ്ഞു.
കാസർകോട്ടെ മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് സ്ഥാപനത്തിലെ റപ്രസന്റേറ്റീവ് ആണ് പ്രവീൺ. മധൂർ മദന്തേശ്വര സിദ്ധിവിനായകക്ഷേത്രം എക്സി.ഓഫിസറായിരുന്ന പരേതനായ ശ്യാംഭട്ടിന്റെയും ശകുന്തളയുടെയും മകനാണ്. ശ്യാംഭട്ട് രണ്ടു മാസം മുൻപാണ് മരിച്ചത്. സഹോദരൻ: ഹരികിരൺ.

No comments:
Post a Comment