Latest News

പ്രമുഖ നേതാവിന്റെ മകന്‍ ട്രെയിനില്‍ വെച്ച് അപമാനിച്ചെന്ന് ജോസ് കെ.മാണിയുടെ ഭാര്യ

കോട്ടയം: കേരള രാഷ്ടീയത്തില്‍ മറ്റൊരു വിവാദം കൂടി തുറന്നിട്ട് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസിന്റെ വെളിപ്പെടുത്തല്‍. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയ്ക്കിടെ തന്നെ അപമാനിച്ചെന്ന് നിഷയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.[www.malabarflash.com]

'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന നിഷ എഴുതിയ പുസ്തകം വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത്. സോളാര്‍ കേസില്‍ ജോസ് കെ.മാണിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ ശത്രുവായ അയല്‍ക്കാരനാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനില്‍ നിന്ന് ദുരനുഭവമുണ്ടായതെന്ന് പറയുന്ന നിഷ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഈ വ്യക്തിക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുമുണ്ട്.

'തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ രാത്രി വൈകി ട്രെയിന്‍ കാത്ത് നില്‍ക്കുകയാണ് ഞാന്‍. ഇതിനിടയിലാണ് അച്ഛന്റെ പേര് പറഞ്ഞ്‌ മെലിഞ്ഞ ശരീരമുള്ള ഈ വ്യക്തി തന്നെ പരിചയപ്പെടുന്നത്. തിരുവനന്തപുരത്ത് ഭാര്യാപിതാവ് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നുണ്ടെന്നും. അവരെ സന്ദര്‍ശിക്കാനെത്തിയതാണെന്നും പറഞ്ഞു. ട്രെയിന്‍ വന്നപ്പോള്‍ ഒപ്പം കയറിയ അയാള്‍ താനിരിക്കുന്ന സൈഡ് ബര്‍ത്തിനൊപ്പം വന്നിരുന്നു. ക്ഷീണം കാരണം എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. എന്നാല്‍ എന്റെ ഒപ്പം വന്നിരുന്ന ഈ മാന്യന് മറ്റു ഉദ്ദേശ്യങ്ങളായിരുന്നു. ഇത് എനിക്ക് അസ്വസ്ഥതയുണ്ടാക്കി.

ഇയാളില്‍ നിന്ന് അകലം പാലിച്ച് ഉറക്കത്തിന്റെ സൂചന നല്‍കിയെങ്കിലും വിട്ട് പോകാന്‍ തയ്യാറാകാതെ ഇയാള്‍ എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു. തുടര്‍ന്ന് രഹസ്യമായി ഞാന്‍ ടി.ടി.ആറിനെ കണ്ട് കാര്യം പറഞ്ഞു. എന്നാല്‍ ടി.ടി.ആര്‍ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഇയാളുടെ അച്ഛനെപോലെയുള്ള സ്വഭാവക്കാരനാകും എന്ന് കരുതുന്നതിനാല്‍ ഇടപെടാന്‍ തനിക്ക് ഭയമാണെന്നാണ് ടി.ടി.ആര്‍ പറഞ്ഞത്.

തിരികെ സീറ്റിലെത്തിയപ്പോഴും ശല്യപ്പെടുത്തല്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. ഇതിനിടെ എന്റെ കാല്‍പാദത്തില്‍ ഇയാളുടെ കൈകള്‍ അറിയാതെന്ന പോലെ മൂന്ന് നാല് തവണ സ്പര്‍ശിച്ചു. ശല്യം അസഹ്യമായതോടെ ഇവിടെ നിന്ന് മാറണം എന്ന് നേരിട്ട് കര്‍ശനമായി പറഞ്ഞെന്നും നിഷ ജോസിന്റെ പുസ്തകത്തിലെ 'എ വിഐപി ട്രെയിന്‍ സ്റ്റോറി'എന്ന ഭാഗത്തില്‍ പറയുന്നു. ഇക്കാര്യം താന്‍ വീട്ടിലെത്തിയ ശേഷം ഭര്‍ത്താവ് ജോസ് കെ.മാണിയോട് പറഞ്ഞിരുന്നു. 'മീ ടു'കാമ്പയിനില്‍ ഞാനും പങ്ക് ചേരുന്നു, ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ തന്റെ അനുഭവം വെളിപ്പെടുത്തുന്നതെന്നും നിഷ പറയുന്നു.

'ഹീറോ' എന്ന് പരിഹസിച്ച് കൊണ്ട് കോട്ടയത്തുള്ള യുവ കോണ്‍ഗ്രസ് നേതാവിനെതിരെയും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. തന്നെ കുറിച്ച് അപവാദം പറഞ്ഞ് പരത്തിയത് ഈ ഹീറോയാണെന്നും നിഷ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.