Latest News

കുഴല്‍ക്കിണറില്‍ നിലയ്ക്കാത്ത ജലപ്രവാഹം

കണ്ണൂര്‍: വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് മാലൂരിലെ കെ.പി.ആര്‍. നഗറിനടുത്ത പാലോട്ടുവയലിലെ പീറ്റക്കണ്ടി രാജേഷിന്റെ വീട്ടില്‍ ജലക്ഷാമം പരിഹരിക്കാന്‍ കുഴല്‍ക്കിണര്‍ കുഴിച്ചത്. 160 അടിക്ക് മുകളില്‍ കുഴിച്ച കുഴല്‍ക്കിണറില്‍നിന്ന് ശക്തമായി വെള്ളം പുറത്തേക്കൊഴുകുകയാണ്. നിലയ്ക്കാത്ത പ്രവാഹം ആശങ്കയോടെയാണ് നാട്ടുകാര്‍ കാണുന്നത്.

കുഴല്‍ക്കിണര്‍ പൈപ്പിലൂടെ പുറത്തേക്ക് തള്ളിവരുന്ന ജലപ്രവാഹം കാണാന്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. വേനല്‍ച്ചൂടില്‍ നാട് വറ്റി വരണ്ട് കിടക്കുമ്പോള്‍ 160 അടിക്ക് മുകളില്‍ കുഴിച്ച കുഴല്‍ക്കിണറില്‍നിന്ന് ശക്തമായി വെള്ളം പുറത്തേക്കൊഴുകുന്ന കൗതുകക്കാഴ്ച കാണാന്‍ വിവരങ്ങളറിഞ്ഞവര്‍ രാത്രിയിലും പാലോട്ടുവയലില്‍ എത്തുകയാണ്.

2016-ല്‍ ഏപ്രിലില്‍ പുരളിമലയിലെ കൂവക്കര സി.പി.ചന്ദ്രശേഖരന്‍ നായരുടെ വീട്ടില്‍ കുഴല്‍ക്കിണര്‍ കുഴിച്ചപ്പോഴുണ്ടായ ജലപ്രവാഹം ഇപ്പോഴും തുടരുകയാണ്. ഇവിടെനിന്ന് നൂറുകണക്കിനാളുകള്‍ പൈപ്പിട്ട് വെള്ളം ഉപയോഗത്തിനായി കൊണ്ടുപോകുന്നുണ്ട്. കോണ്‍ക്രീറ്റ് റിങ്ങിനുള്ളില്‍ കേന്ദ്രീകരിക്കുന്ന സംവിധാനത്തില്‍ ജലപ്രവാഹത്തെ നിയന്ത്രിച്ചിരിക്കുകയാണിപ്പോള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.