മുംബൈ: ഇംഗ്ലീഷില്‍ സംസാരിച്ചതില്‍ പ്രകോപിതനായ 21കാരന്‍ 18കാരനായ സുഹ്യത്തിനെ കഴുത്തറുത്ത് കൊന്നു. മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെയാണ് സുഹ്യത്തായ മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയത്.[www.malabarflash.com]
54തവണയാണ് അമിര്‍ ഷെയ്ഖിനെ കുത്തിയത്. വിദ്യാഭ്യാസം കുറവായ അമിറിനോട് ഷെയ്ഖ് ഇംഗ്ലീഷില്‍ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണം. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ അമിര്‍ പോലീസ് സ്‌റ്റേഷനിലെത്തി സംഭവം പറയുകയായിരുന്നു.
മംബൈയിലെ രഹേജ പാലത്തിന് അടിയില്‍നിന്നും ഷെയ്ഖിന്റെ മ്യതദേഹം പോലീസ് കണ്ടെടുത്തു. അമിറിന് ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ ഷെയ്ഖ് കളിയാക്കുന്നത് തുടര്‍ന്നപ്പോഴാണ് ഒരാഴ്ച മുമ്പെ കൊലപാതകത്തിന് അമിര്‍ പദ്ധതിയിട്ടത്. സംഭവ ദിവസം ഇരുവരും നന്നായി മദ്യപിച്ചു. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോയ ഷെയ്ഖിനെ പിന്തുടര്‍ന്നെത്തി അമിര്‍ കൊലപ്പെടുത്തുകയായിരുന്നു.

No comments:
Post a Comment