Latest News

യുവതിയുടെ നേതൃത്വത്തില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

മഞ്ചേശ്വരം: യുവതിയുടെ നേതൃത്വത്തില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. നാട്ടുകാര്‍ യുവതിയേയും രണ്ടുപേരേയും തടഞ്ഞ് വെച്ച് മഞ്ചേശ്വരം പോലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച വൈകിട്ട് പാവൂരിലാണ് സംഭവം.[www.malabarflash.com] 

അടിയേറ്റ പരിക്കുകളോടെ പച്ചമ്പളം ദീനാര്‍ നഗറിലെ ഫായിസി(28)നെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പോലീസ് പറയുന്നതിങ്ങനെ: ഫായിസ് ദേര്‍ളക്കട്ടയിലെ യുവതിക്ക് ഫോണ്‍ ചെയ്തു ശല്യം ചെയ്തിരുന്നുവത്രെ. ഈ വിവരം യുവതിയുടെ കാമുകന്‍ കുമ്പള ബത്തേരിയിലെ ഗള്‍ഫുകാരനോട് സൂചിപ്പിച്ചു. കാമുകന്റെ നിര്‍ദ്ദേശ പ്രകാരം യുവതി ഫായിസിനെ തന്ത്രപരമായി കര്‍ണാട മുടിപ്പുവിലേക്ക് വിളിച്ചു. 

കാമുകനും മറ്റൊരു യുവാവും റിട്സ് കാറില്‍ മുടിപ്പുവിലേക്ക് എത്തി. യുവതിയും രണ്ടുപേരും ചേര്‍ന്ന് ഫായിസിനെ കാറില്‍ വലിച്ച് കയറ്റുകയും പന്ത്രണ്ട് കിലോമീറ്ററോളം ദൂരം കൊണ്ടുപോയി. ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇരുമ്പ് വടികൊണ്ട് മുഖത്തേക്ക് അടിക്കുകയും ബോധരഹിതനായ ഫായിസ് വെള്ളം ചോദിച്ചപ്പോള്‍ പാവൂരില്‍ ഒരു കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തി കാമുകന്‍ വെള്ളം വാങ്ങാന്‍ പോയ തക്കത്തില്‍ കാറില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഒരു വീട്ടില്‍ ഫായിസ് കയറി വിവരം പറയുകയാണ് ഉണ്ടായത്. 

സംഭവം അറിഞ്ഞ് ഓടികൂടിയ നാട്ടുകാര്‍ യുവതിയെയും രണ്ടുപേരേയും തടഞ്ഞുവെച്ച് മഞ്ചേശ്വരം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.