കാഞ്ഞങ്ങാട് : മെഹബൂബെ മില്ലത്ത് അൽ ഹാജി ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ നാമധേയത്തിൽ ഐ .എൻ .എൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന മില്ലത്ത് സാന്ത്വനം മിഷൻ ടി ട്വൻറി ലോഗോ വൈദ്യുത മന്ത്രി എം .എം .മണി പ്രകാശനം ചെയ്തു.[www.malabarflash.com]
സമൂഹത്തിലെ പാവങ്ങളുടെ കണ്ണീരു ഒപ്പുന്നതിനു വേണ്ടി ഓരോ മാസവും നടപ്പിലാക്കുന്ന റേഷൻ പദ്ധതി , തെരുവിന്റെ മക്കൾക്ക് ഓരോ മാസവും പൊതിച്ചോർ വിതരണം, വാർധക്യ പെൻഷൻ , രോഗികൾക്കുള്ള ചികിത്സ സഹായം, തൊഴിൽ ഉപകരണ വിതരണം, വിദ്യാഭ്യാസ സ്കോളർഷിപ്, മഹർ സമൂഹ വിവാഹം തുടങ്ങി ഓരോ മാസവും അരലക്ഷത്തോളം രൂപ ചിലവിട്ടു മൂന്നു വർഷം നീണ്ടു നിൽക്കുന്ന ബൃഹത്തായ കാരുണ്യ പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത് .
കാഞ്ഞങ്ങാട് ഗസ്റ്റ് ഹൌസിൽ വെച്ച് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയർമാൻ വി .വി .രമേശൻ, മില്ലത്ത് സാന്ത്വനം ചെയർമാൻ ഹാമിദ് മുക്കൂട്, കൺവീനർ റിയാസ് അമലടുക്കം, ഗഫൂർ ബാവ, ബിൽടെക് അബ്ദുള്ള, റഹ്മാൻ കൊളവയൽ,സി .എച് .ഹസൈനാർ, കെ .സി .മുഹമ്മദ് കുഞ്ഞി, കെ . എം . മുഹമ്മദ്, ഇബ്രാഹിം സി .പി, യു . വി .ഹുസൈൻ, റഫീഖ് കൊത്തിക്കാൽ എന്നിവർ സംബന്ധിച്ചു.
No comments:
Post a Comment