ഉദുമ: മാങ്ങാട് വീട്ടുമുററത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. മാങ്ങട്ടെ ഹുസൈനിന്റെ മകനും കാസര്‍കോട്ടെ ട്രാവല്‍സിലെ ജോലിക്കാരനുമായ കബീറിന്റെ കെഎല്‍60 സി 5849 സ്‌കൂട്ടറാണ് കത്തിച്ചത്.[www.malabarflash.com]
സമീപത്ത് പെട്രോള്‍ കൊണ്ടു വന്നതെന്ന് കരുതുന്ന രണ്ട് കുപ്പികളും ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്.
സംഭവമറിഞ്ഞ് ബേക്കല്‍ എസ്.ഐ വിപിന്റെ നേതൃത്വത്തിലുളള ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment