Latest News

കാരുണ്യവര്‍ഷമായി മെഹര്‍ പെയ്തിറങ്ങി; 12 യുവതികള്‍ സുമംഗലികളായി

മേലാറ്റൂര്‍: വിദ്യാര്‍ഥിക്കൂട്ടായ്മ മെഹര്‍ വസന്തമായി പെയ്തിറങ്ങിയപ്പോള്‍ 12 യുവതികള്‍ക്ക് മംഗല്യഭാഗ്യം. മേലാറ്റൂര്‍ വേങ്ങൂര്‍ എം.ഇ.എ. എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് 12 യുവതീയുവാക്കളുടെ മാംഗല്യസ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചത്.[www.malabarflash.com]

എല്ലാ ദമ്പതിമാര്‍ക്കും പത്തുപവന്‍വീതം സ്വര്‍ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും മെഹര്‍ ടീമിന്റെ വകയായിരുന്നു. കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇതരജീവനക്കാരും മെഹറിന്റെ ഭാഗമായപ്പോള്‍ വിവാഹമാമാങ്കത്തിന്റെ പൊലിമ വര്‍ധിച്ചു.

അരക്കോടിയോളം രൂപ ചെലവില്‍ 'മെഹര്‍-2018' എന്നപേരില്‍ നടത്തിയ സമൂഹവിവാഹത്തിന്റെ മുഴുവന്‍ ചെലവും സംഘാടനവും വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുഴുവന്‍പേര്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണവുമൊരുക്കിയിരുന്നു.

കോളേജ് ഓഡിറ്റോറിയത്തിലെ വര്‍ണശബളമായ ചടങ്ങില്‍ പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ വിവാഹച്ചടങ്ങുകള്‍ക്ക് കാര്‍മികത്വംവഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ അധ്യക്ഷനായി. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. അബ്ദുള്‍വഹാബ്, പി. അബ്ദുള്‍ഹമീദ് എം.എല്‍.എ, എം.പി. അബ്ദുസമദ് സമദാനി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പി. കുഞ്ഞാണി മുസ്ലിയാര്‍, കോളേജ് ഡയറക്ടര്‍ അബ്ദുള്‍സലാം, പ്രിന്‍സിപ്പല്‍ റജിന്‍ എം. ലനസ്, വൈസ് പ്രിന്‍സിപ്പല്‍ ഹനീഷ്ബാബു, യൂണിയന്‍ ചെയര്‍മാന്‍ അനീസ് മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.