കാസര്‍കോട്: ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി യുടെ ടി.ഉബൈദ് സ്മാരക പുരസ്‌കാരം മാധ്യമ രംഗത്തും പ്രഭാഷണ രംഗത്തും ഉയര്‍ന്നൊരു ഇടം കണ്ടെത്തുകയും കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ ചലിപ്പിക്കുകയും ചെയ്യുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റഹ് മാന്‍ തായലങ്ങാടിക്കും ജീവകാരുണ്യ രംഗത്തെ സാന്നിധ്യമായ ഗംഗന്‍ കെ. മൂവാരികുണ്ടിനും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസമദ് സമദാനി അവാര്‍ഡ് സമര്‍പ്പിച്ചു.[www.malabarflash.com]
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം തളങ്കര അധ്യക്ഷത വഹിച്ചു. നാസര്‍ കൈതക്കാട് സ്വാഗതം പറഞ്ഞു.
പുരസ്‌കാരത്തിന് അര്‍ഹരായ റഹ് മാന്‍ തായലങ്ങാടിയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിമൂസയും ഗംഗന്‍ കെ മുവാരികുണ്ടിനെ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫിയും പരിജയപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ ടി.ഇ അബ്ദുല്ല, അസീസ്മരിക്ക, കെ.മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, മുസ ബി. ചെര്‍ക്കള, ഖത്തര്‍ കെ.എം.സി.സി സീനിയര്‍ നേതാവ് എം.പി ശാഫി ഹാജി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഡ്വ. എം.ടി.പി കരീം, ടി.കെ പൂക്കോയ തങ്ങള്‍, മുട്ടം മഹ്മൂദ്, ഖത്തര്‍ സാലിഹ് ഹാജി, കെ.എസ് അബ്ദുല്ല ഉദുമ, കുഞ്ഞഹമ്മദ് പൂഞ്ചാവി, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, പി.പി നസീമ ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment