ഫിറോസാബാദ്: ഉത്തർപ്രദേശിൽ പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം കൈക്കൂലി നല്കി ഒരു കൂട്ടം വിദ്യാര്‍ഥികള്‍. യുപി ഫിറോസാബാദിലെ പ്ലസ്ടു മൂല്യനിര്‍ണയ ക്യാമ്പിലാണ് സംഭവം.[www.malabarflash.com]
പരീക്ഷയില്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസിനൊപ്പം കറന്‍സി നോട്ടുകള്‍ വച്ചത്. അമ്പതിന്റെയും നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഉത്തരകടലാസില്നിന്നും അധ്യാപകര്‍ക്ക് ലഭിച്ചത്. ആഗ്രയിലെ ഭിംറാവു അംബേദ്കർ സർവകലാശാലയിലാണ് സംഭവം.
പരീക്ഷയില്‍ മോശം പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികളാണ് ഉത്തരക്കടലാസില്‍ പണം വച്ചിരുന്നതെന്ന് മൂല്യനിര്‍ണയത്തിനെത്തിയ അധ്യാപകന് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ ഡോ. അരവിന്ദ് കുമാർ ദീക്ഷിത് പറഞ്ഞു.

No comments:
Post a Comment