തൃശൂർ: ആംബുലന്‍സില്‍ ഓക്സിജന്‍ തീര്‍ന്നത് മൂലം രോഗി മരിച്ചതായി പരാതി. തൃശൂര്‍ കിഴക്കുംപാട്ടുകര സ്വദേശി കരേരക്കാട്ടിൽ സെബാസ്റ്റ്യനാണ് (64) മരിച്ചത്.[www.malabarflash.com]
ജില്ല ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സിലെ ഓക്സിജന്‍ തീര്‍ന്നതായാണ് വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്.
ശനിയാഴ്ചയാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് സെബാസ്റ്റ്യനെ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് രോഗിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് നിർദേശിച്ചു.
ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ തന്നെ സെബാസ്റ്റ്യനെ കൊണ്ടുപോകുന്നതിനിടെ പടിഞ്ഞാറെ കോട്ടയിലെത്തുമ്പോഴേക്കും ഓക്സിജന്‍ തീര്‍ന്നതായാണ് ബന്ധുക്കളുടെ പരാതി. ഓക്സിജന്‍ തീര്‍ന്നതായി ആംബുലന്‍സില്‍ ഉണ്ടായിരുന്ന അറ്റന്‍ഡര്‍ അറിയിച്ചുവെന്ന് അവർ പറഞ്ഞു.

എന്നാൽ, ഓക്സിജന്‍ തീര്‍ന്നിട്ടില്ലെന്നും സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചപ്പോള് ജീവനുണ്ടായിരുന്നതായി ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ പേരാമംഗലം പോലീസിന് ബന്ധുക്കൾ പരാതി നൽകി. സംഭവം പരിശോധിക്കുമെന്ന് സൂപ്രണ്ട് ഡോ. ശ്രീദേവി പറഞ്ഞു. തൃശൂരിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് സെബാസ്റ്റ്യൻ. ഭാര്യ: ടെസി. മക്കൾ: സോഫിയ, എബിൻ.
No comments:
Post a Comment