ഹൈദരാബാദ്: പത്തൊൻപതുകാരിയായ വിദ്യാർഥിനിക്ക് നേരെ ഹൈദരാബാദ് സർവകലാശാല കാമ്പസിനുള്ളിൽ ബലാത്സംഗ ശ്രമം. നാലു പേരെ പോലീസ് അറസ്റ്റു ചെയ്‌തു. സർവകലാശാല വളപ്പിൽ മോഷണത്തിനെത്തിയവരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. നാലുപേരും പ്രായപൂർത്തിയാകാത്തവരാണ്.[www.malabarflash.com]
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സർവകലാശാലയിലെ തടാകതീരത്ത് പെൺകുട്ടിയും സഹപാഠിയും ഇരിക്കുമ്പോൾ നാൽവർ സംഘം മതിലു ചാടി അകത്തേക്കു വരികയായിരുന്നു. സർവകലാശാലയിൽ നിന്നു ചെമ്പുകമ്പികൾ മോഷ്‌ടിക്കാനാണ് ഇവർ മതിൽ ചാടിക്കടന്നതെന്ന് ഡി.സി.പി വിശ്വപ്രസാദ് പറഞ്ഞു.

16, 17 വയസ്സു പ്രായമുള്ളവരാണ് നാലു പേരും. പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ട ഇവർ അവരോടു പണവും മൊബൈൽ ഫോണുകളും ആവശ്യപ്പെടുകയായിരുന്നു. ഇത് എതിർത്തപ്പോൾ തട്ടിപ്പറിച്ചു വാങ്ങി. പിന്നീടാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പി.ജി വിദ്യാർത്ഥികളായ പെൺകുട്ടിയുടെയും സഹപാഠിയുടെയും സമയോചിത ഇടപെടലിനെത്തുടർന്നാണ് ഇരുവരും രക്ഷപ്പെട്ടത്.
പരിക്കേറ്റ വിദ്യാർത്ഥികളെ ഓടിയെത്തിയ മറ്റു വിദ്യാർഥികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമികൾക്കെതിരെ മാനഭംഗശ്രമം, കൊലപാതക ശ്രമം, മോഷണശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ വിദ്യാർത്ഥികളെ ഓടിയെത്തിയ മറ്റു വിദ്യാർഥികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമികൾക്കെതിരെ മാനഭംഗശ്രമം, കൊലപാതക ശ്രമം, മോഷണശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
1500 ഏക്കറാണ് സർവകലാശാല വളപ്പ്. പ്രശ്‌നമുണ്ടായ സാഹചര്യത്തിൽ ക്യാംപസിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് കത്തയയ്‌ക്കുമെന്ന് പോലീസ് അറിയിച്ചു. ക്യാംപസിൽ വാച്ച് ടവർ സ്ഥാപിക്കാൻ ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.
No comments:
Post a Comment