കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാൻ ശ്രമമെന്ന് പോലീസ് റിപ്പോർട്ട്. പിന്നിൽ ആർ.എസ്.എസ് പ്രവർത്തകൻ പ്രനൂബ് അടങ്ങുന്ന സംഘമെന്നും റിപ്പോർട്ട്.[www.malabarflash.com]
വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ ഒളിവിലാണ് പ്രനൂബ്. കതിരൂർ മനോജ്, ധർമടത്തെ രമിത്ത് എന്നിവരുടെ കൊലപാതകങ്ങളിലെ പ്രതികാര നടപടിയാണ് ക്വട്ടേഷനെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ഇതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകളുലേക്കും അടിയന്തര സന്ദേശമയച്ചു. കൂടാതെ ജയരാജൻ ജില്ലയിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും സുരക്ഷ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്.
ഇതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകളുലേക്കും അടിയന്തര സന്ദേശമയച്ചു. കൂടാതെ ജയരാജൻ ജില്ലയിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും സുരക്ഷ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്.
നിലവിൽ സംസ്ഥാന സമിതിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണ് ജയരാജൻ. ജില്ലയിൽ മടങ്ങിയെത്തിയാലുടൻ സുരക്ഷ ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കി.
No comments:
Post a Comment