Latest News

മധൂർ പഞ്ചായത്തിലെ പള്ളികൾക്ക് പോലീസ് സംരക്ഷണം വേണം: എസ് കെ എസ് എസ് എഫ്

കാസർകോട്: സംഘപരിവാർ സംഘടനകളുടെ അക്രമത്തിനിരയാകുന്ന മധൂർ പഞ്ചായത്തിലെ പള്ളികൾക്ക് പോലീസ് സംരക്ഷണം എർപ്പെടുത്തണമെന്ന് സമസ്ത കേരള സുന്നി വിദ്യാർത്ഥി ഫെഡറേഷൻ കാസർകോട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് സംഗമം ആവിശ്യപ്പെട്ടു.[www.malabarflash.com] 

മധൂർ പഞ്ചായത്തിലെ ചില മേഖലകളിൽ ഇരുട്ടിന്റെ മറവിൽ നടത്തുന്ന ഇത്തരം നീചമായ പ്രവർത്തികളെ അമർച്ച ചെയ്യാൻ പോലിസിന് സാധിക്കണം, കാസർകോട് വർഗ്ഗീയ സംഘർഷം' ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കനാണ് ശ്രമിക്കുന്നത്. 

റിയാസ് മൗലവിയുടെ കൊലപാതക്കത്തിന്റെ ഒരാണ്ട് പൂർത്തിയാവുന്ന വേളയിൽ നടന്ന മീപ്പുഗുരിയിലെ സംഭവത്തെ ഗൗരവമായി കാണണമെന്ന് സംഗമം ആവിശ്യപ്പെട്ടു.

മേഖല പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി. സമസ്ത കേരള മുസ്ലിം എംപ്ലേീ യീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സിറാജുദ്ധീൻ ഖാസിലൈൻ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് മേഖല ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. മുഷ്ത്താഖ് ദാരിമി മൊഗ്രാൽപുത്തൂർ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി. സുഹൈൽ ഫൈസി, ജംഷീർ കടവത്ത്, അഷറഫ് ഹിദായത്ത് നഗർ, ഫൈസൽ പച്ചക്കാട്, യൂസുഫ് മാസ്റ്റർ, ഹനീഫ് മൗലവി ഉളിയത്തടുക്ക, ശബീർ തളങ്കര, അജാസ് കുന്നിൽ, അർശാദ് മൊഗ്രാൽപുത്തൂർ,മുസ്തഫ കമ്പാർ, റഷീഖ് ഹുദവി തളങ്കര,ജലീൽ ഹിദായത്ത് നഗർ, ഹക്കിം അറന്തോട്, യുസുഫ് മാസ്റ്റർ, ഹാഷിം ഹുദവി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.