അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്‌നഗറില്‍ ദലിത് യുവതിക്ക് ക്രൂര മര്‍ദനം. ഇരുപത്തിമൂന്നുകാരിയായ ബിഎഡ് വിദ്യാര്‍ഥിനിയെയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്.[www.malabarflash.com]
റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. യുവതി ചെറുത്ത് നിന്നതോടെ മൂടി വലിച്ച് പിടിക്കുകയും ചര്‍മത്തോട് കൂടെ മുടി പറിഞ്ഞ് പോന്നപ്പോള്‍ ചെവിയും കൈ വിരലുകളും അറുത്ത് മാറ്റുകയുമായിരുന്നു.
തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം കിലോമീറ്ററുകള്‍ക്കപ്പുറം ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ അഹമ്മദാബാദിലെ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലംഘ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ലൈംഗീഗമായി ഉപദ്രവിച്ചതായി യുവതി മൊഴി നല്‍കിയിട്ടില്ല. മാനംഭംഗം നടന്നിട്ടുണ്ടെ എന്ന് പരിശോധിക്കുമെന്ന് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment