കാസര്‍കോട്: പെരിയയില്‍ എയര്‍സ്‌ട്രിപ്പ് (ചെറുകിട വിമാനത്താവളം) നിര്‍മ്മിക്കുന്നതിനു കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കുമെന്നു ജില്ലാ പഞ്ചായത്ത് ബജറ്റ് നിര്‍ദ്ദേശിച്ചു.[www.malabarflash.com]
30 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന എയര്‍സ്‌ട്രിപ്പിനു സര്‍ക്കാര്‍ പങ്കാളിത്തത്തിനു പുറമെ സ്വകാര്യ പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുക. പെരിയയില്‍ വിമാനത്താവളം സ്ഥാപിക്കുമെന്നു സംസ്ഥാന ബജറ്റിലും നിര്‍ദ്ദേശമുണ്ടായിരുന്നു.
പെരിയ വില്ലേജിലെ കനിയാംകുണ്ടിലാണ് ഇതിനുവേണ്ടി സ്ഥലം നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
രാജപുരം പുളിക്കൊച്ചിയില്‍ ജില്ലയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി സ്ഥാപിക്കാനും ജില്ലാ പഞ്ചായത്ത് ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. പ്രതിവര്‍ഷം 65 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് 20കോടി രൂപയാണ് മതിപ്പ് ചെലവ്. കേന്ദ്ര- സംസ്ഥാനസര്‍ക്കാര്‍- ജില്ലാ പഞ്ചായത്ത്- വൈദ്യുതി ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ ഇതിനായി കമ്പനി രൂപീകരിക്കും. ജില്ലാ ആശുപത്രി സീവേജ് ട്രീറ്റ് മെന്റ് പ്ലാന്റിനു 3.3കോടി രൂപ വകയിരുത്തി.
ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര ശുചിത്വ പദ്ധതിക്ക് 80 ലക്ഷം രൂപയും വകയിരുത്തി. ക്ലീന്‍ കാസര്‍കോട്, സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്തി, തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മസേന എന്നിവ പദ്ധതിയില്‍പ്പെടും.
ജല സംരക്ഷണത്തിനു 3.4 കോടി രൂപയും കൃഷി- ജലസേചനത്തിനു രണ്ടു കോടി രൂപയും അനുവദിച്ചു. 15 റോഡുകള്‍ക്ക് മെക്കാഡം ടാറിംങ്ങ്, ഗ്രാമീണ റോഡ് പുനരുദ്ധാരണം, മൃഗ-ക്ഷീരപദ്ധതി, വനിതാ- ശിശുക്ഷേമത്തിനു മാതൃകാ പദ്ധതികള്‍, കലാ-കായിക സാംസ്‌ക്കാരിക പ്രോത്സാഹനത്തിന് 97 ലക്ഷം രൂപയും അനുവദിച്ചു.
കയ്യാര്‍ കിഞ്ഞണ്ണറൈ പഠന കേന്ദ്രം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ബജറ്റ് അവതരിപ്പിച്ചു.
No comments:
Post a Comment