വാരണാസി: ഉത്തർപ്രദേശിൽ സ്വകാര്യ ബാങ്കിന്റെ വ്യാജബ്രാഞ്ച് തുടങ്ങി തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. ബാലിയ ജില്ലയിലെ മുലായം നഗറിലാണ് സംഭവം.[www.malabarflash.com]
കർണാടക ബാങ്ക് ലിമിറ്റഡിന്‍റെ വ്യാജബ്രാഞ്ച് നടത്തിപ്പുകാരനായ അഫാഖ് അഹമ്മദ് ആണ് പിടിയിലായത്. വിനോദ് കുമാർ കന്പാളിയെന്ന വ്യാജ പേരിലാണ് ഇയാൾ ഇവിടെ ബാങ്ക് നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
കർണാടക ബാങ്കിന്‍റെ ഡൽഹി ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാജബ്രാഞ്ചിനെക്കുറിച്ച് പോലീസിന് അറിവ് ലഭിക്കുന്നത്. ഇവിടെ പോലീസ് നടത്തിയ പരിശോധനയിൽ 1.37 ലക്ഷം രൂപയും മൂന്ന് കന്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും രണ്ട് മൊബൈൽ ഫോണും കണ്ടെത്തി. ഇതിനു പുറമേ നിരവധി പാസ്ബുക്കുകളും ഡെപ്പോസിറ്റ് സ്ലിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

No comments:
Post a Comment