ഉദുമ: കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ ആസ്തിവികസനഫണ്ടില്‍നിന്ന് അഞ്ചുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. [www.malabarflash.com]
വിനോദസഞ്ചാരികളെത്തുന്ന ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ സൗകര്യം കൂട്ടും. ഇതിന് 1.31 കോടി രൂപ അനുവദിച്ചു.
നിലവിലുള്ള പ്ലാറ്റ്‌ഫോം ഉയര്‍ത്തി നീളം കൂട്ടും. യാത്രകാര്‍ക്ക് ഇരിപ്പിടം ഉള്‍പ്പെടെ അടിസ്ഥാനസൗകര്യം ഒരുക്കും. ഇരിയ ഗവ. ഹൈസ്‌കൂളിന് 35 ലക്ഷം രൂപ ചെലവില്‍ കെട്ടിടസൗകര്യമൊരുക്കും.
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പടാങ്കോട് അപ്രോച്ച് റോഡിന് 10 ലക്ഷം, കേളോത്ത്-കാരിക്കൊച്ചി-തടം റോഡിന് 12.30 ലക്ഷം, മുന്നാട് പോലീസ് സ്റ്റേഷന്‍-പാലക്കുണ്ട്-അരിച്ചെപ്പ് റോഡിന് 10 ലക്ഷം, ബാവിക്കരയടുക്കം-അരമനപ്പടി റോഡിന് 20 ലക്ഷം, പടുപ്പ്-മൂടംക്കയ-ഇഴവിച്ചാല്‍ റോഡിന് 20 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.
കുറ്റിക്കോല്‍ പഞ്ചായത്തിലെ തങ്കത്തടുക്കം-മക്കട്ടി-മണപ്പാടി റോഡിന് 10 ലക്ഷം, ബേഡകത്തെ നെല്ലിയടുക്കം-പുത്തരിയടുക്കം-ബെദിര റോഡിന് 25 ലക്ഷം, തോര്‍ക്കുളം-തട്ടുമ്മല്‍-ഗാന്ധിനഗര്‍ റോഡിന് 29 ലക്ഷം, വട്ടംതട്ട- ഒയോലം-കല്ലാട്ട് റോഡിന് 20 ലക്ഷം, കൊളത്തൂരിലെ അഞ്ചാംമൈല്‍-കൊല്ലരംകോട് റോഡിന് 30 ലക്ഷം, കരിച്ചേരി-വിളക്കുമാടം- കാപ്വ റോഡിന് 16.50 ലക്ഷം, ആലക്കുഴി-ഒളിയത്തടുക്കം-മലാങ്കടപ്പ് റോഡിന് 20.40 ലക്ഷം, പൊയിനാച്ചി നോര്‍ത്ത് പെട്രോള്‍പമ്പ് -പൊന്നാറ്റയടുക്കം-മണ്ഡലിപ്പാറ റോഡിന് 11.80 ലക്ഷം രൂപ എന്നിങ്ങനെ അനുവദിച്ചു.
പ്രധാന കവലകളായ 29 ഇടങ്ങളില്‍ ഹൈമാസ്റ്റ് എല്‍.ഇ.ഡി. വിളക്ക് സ്ഥാപിക്കും. ഇതിന് 99 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അറിയിച്ചു. 10 മീറ്റര്‍ ഉയരത്തില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്ന 14 കവലകള്‍: ഉദുമ, പാലക്കുന്ന്, ബേക്കല്‍ ജങ്ഷന്‍, പള്ളിക്കര, പൂച്ചക്കാട്, പെരിയാട്ടടുക്കം, പെരിയ ബസാര്‍, പെരിയ ടൗണ്‍, പൊയിനാച്ചി, ബോവിക്കാനം, അടൂര്‍, കുണ്ടംകുഴി, കുറ്റിക്കോല്‍, ബന്തടുക്ക.
എട്ടുമീറ്റര്‍ ഉയരത്തില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്ന 15 സ്ഥലങ്ങള്‍: മുന്നാട്, കാഞ്ഞിരത്തുങ്കാല്‍, പെര്‍ളടുക്കം, പള്ളത്തുങ്കാല്‍, ബേത്തൂര്‍പാറ, ഇരിയണ്ണി, കാനത്തൂര്‍, കോളിയടുക്കം, കീഴൂര്‍, പുല്ലൂര്‍, പാക്കം, അമ്പങ്ങാട്, തൃക്കണ്ണാട്, മാങ്ങാട്, ദേലമ്പാടി. ഹൈമാസ്റ്റ് വിളക്കിന്റെ വൈദ്യുതി ചാര്‍ജ് അതത് പഞ്ചായത്തുകള്‍ വഹിക്കാമെന്നേറ്റ് സമ്മതപത്രം നല്‍കണം.

No comments:
Post a Comment