ഉപ്പള: കന്നി പ്രസവം കഴിഞ്ഞ് മംഗളൂരുവിലെ ആശുപത്രിയില്‍ രണ്ട് മാസത്തിലേറെയായി ചികിത്സ യിലായിരുന്ന യുവതി മരിച്ചു. കടമ്പാറിലെ റംഷാദിന്റെ ഭാര്യയും പെരിങ്കടിയിലെ മുഹമ്മദിന്റെയും സുഹ്റയുടെയും മകളുമായ റാഹില (22)യാണ് മരിച്ചത്.[www.malabarflash.com]
രണ്ട് മാസം മുമ്പ് റാഹില മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ രക്തസ്രാവം നിലക്കാത്തതിനാല്‍ ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു.
സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് റാഹില മരിച്ചത്.
No comments:
Post a Comment