Latest News

മയക്ക് ഗുളികകളും കഞ്ചാവുമായി തീവണ്ടി യാത്രക്കാരന്‍ പിടിയില്‍

കാസര്‍കോട്: മയക്കുഗുളികകളും കഞ്ചാവുമായി തീവണ്ടി യാത്രക്കാരനായ യുവാവ് പിടിയില്‍. കൊല്ലം മാടന്‍തറ മണ്ണാന്‍വാതില്‍ക്കലിലെ സഞ്ജയ്(20)ആണ് പിടിയിലായത്.[www.malabarflash.com]

അപകടകാരിയായ ഉറക്കഗുളിക നിട്രോസണ്‍-10 ഗുളികകളും കഞ്ചാവ് പൊതിയുമാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ആര്‍.പി.എഫും സംയുക്തമായി നടത്തിയ പരിശോധനക്കക്കിടെ പിടിച്ചത്.
ചൊവ്വാഴ്ച രാവിലെ ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് തീവണ്ടിയില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് സഞ്ജയ് പിടിയിലായത്. നൂറോളം ഗുളികകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഡിസൈനിങ് വിദ്യാര്‍ത്ഥിയാണെന്നാണ് സഞ്ജയ് പറഞ്ഞത്. 

സേലത്ത് നിന്നാണ് ഗുളിക കൊണ്ടുവന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലും ഗോവയിലുമെത്തിച്ച് വില്‍പന നടത്തുകയാണ് രീതി. ഒരു ഗുളിക 250 രൂപക്കാണ് വില്‍ക്കാറ്. കേരളത്തിലെ മെഡിക്കല്‍ കടകളില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ ഗുളിക കിട്ടില്ല. ലഹരിക്ക് വേണ്ടിയാണ് പലരും ഈ ഗുളിക ഉപയോഗിക്കുന്നതത്രെ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.