Latest News

യുവാക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാകണം: പി.എ ഇബ്രാഹിം ഹാജി

പള്ളിക്കര: യുവാക്കള്‍ തെറ്റായ ദിശയില്‍ സഞ്ചരിക്കാതെ ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് സജീവമാകണമെന്ന് വ്യവസായപ്രമുഖന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി പറഞ്ഞു.[www.malabarflash.com] 

പൂച്ചക്കാട് തെക്കുപുറം മുസ്‌ലിം ലീഗ് കമ്മിറ്റിയും കെ.എം.സി.സിയും നിര്‍ദ്ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തു റഹ്മയുടെ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ കൂട്ടായ്മയില്‍ സമൂഹത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെടാതെ നാട്ടില്‍ അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ സഹായിക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണം. ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് കെ.എം.സി.സി പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ബൈത്തു റഹ്മ ചെയര്‍മാന്‍ ടി.പി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.പി അബ്ദുല്‍ റഹ്മാന്‍ ഹാജി സ്വാഗതം പറഞ്ഞു. തെക്കുപുറം ഖത്തീബ് ഹാശിം ഫൈസി ഇര്‍ഫാനി പ്രാര്‍ത്ഥന നടത്തി. 

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പളളിപ്പുഴ, ദുബൈ കെ.എം.സി.സി ജില്ലാ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍, പി.എ അബൂബക്കര്‍ ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, എം.ബി ഷാനവാസ്, എ.എം ഖാദര്‍ ഹാജി, കുഞ്ഞഹമ്മദ് ഹാജി കുഞ്ഞിപ്പള്ളി, കെ.മൊയ്തു ഹാജി, ആവിയില്‍ മുഹമ്മദ് കുഞ്ഞി, ടി.പി അബ്ദുല്‍ ഖാദര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.എം സാലിഹ്, അസീസ് കണ്ടത്തില്‍, എം.എം മിഗ്ദാദ് പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.