ഉദുമ: പൊതുമരാമത്ത്വകുപ്പിന്റെ കൈവശമുള്ള പള്ളിക്കര വില്ലേജിലെ റീ.സ. നമ്പര്‍ 170/06-ല്‍പ്പെട്ട പുറമ്പോക്ക് സ്ഥലത്ത് തലമുറകളായി താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ നിര്‍വാഹമില്ലെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.[www.malabarflash.com]
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യാണ് വിഷയം ഉന്നയിച്ചത്. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയുടെ ശരാശരി 10 മീറ്റര്‍ അകലത്തിലാണ് ഈ സ്ഥലം. നാല് മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. പട്ടയം അനുവദിക്കുന്നതിന് പി.ഡബ്ല്യു.ഡി.യുടെ നിരാക്ഷേപപത്രം ലഭ്യമാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
റോഡ് പുറമ്പോക്കും റോഡിനോടുചേര്‍ന്ന സ്ഥലങ്ങളും പതിച്ചുനല്‍കിയാല്‍ പൊതുമരാമത്ത് വികസന പ്രവര്‍ത്തനങ്ങളെ അത് പിന്നീട് ബാധിക്കും. റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം കണ്ടെത്താന്‍ തടസ്സമുള്ളതിനാല്‍ ഇപ്രകാരമുള്ള അപേക്ഷകള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ പൊതുനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഫയല്‍ തീര്‍പ്പാക്കിയതായി മന്ത്രി വ്യക്തമാക്കി.
No comments:
Post a Comment