Latest News

ഉദുമ ഗവ. കോളേജിന് കിഫ്ബിയില്‍ സൗകര്യമൊരുക്കും

ഉദുമ: ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് കിഫ്ബി പദ്ധതിയിലൂടെ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിയമസഭയില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യെ അറിയിച്ചു.[www.malabarflash.com]

885 ലക്ഷം രൂപ ഇതിന് നീക്കിവെച്ചിട്ടുണ്ട്. കോളേജിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതി ആവിഷ്‌കരിക്കാന്‍ 'കിറ്റ്‌കോ'യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഉദുമ ഗവ. കോളേജിന്റെ രൂപരേഖ അവതരിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഓഡിറ്റോറിയം, അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് ബ്ലോക്ക്, ലൈബ്രറി എന്നിവ ഉയരും.

രണ്ടാംഘട്ടത്തില്‍ ഹോസ്റ്റല്‍ ബ്ലോക്കുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, കാന്റീന്‍, പി.ജി. ബ്ലോക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം, ലേഡീസ് റെസ്റ്റ് റൂം, പ്രിന്‍സിപ്പല്‍ ക്വാര്‍ട്ടേഴ്‌സ്, കളിസ്ഥലം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

പെരിയാട്ടടുക്കത്തിനടുത്ത പള്ളാരത്താണ് ഉദുമ ഗവ. കോളേജിന് സ്വന്തം കലാലയം നിര്‍മാണഘട്ടത്തിലുള്ളത്. കുണിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.