പരപ്പ: സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ടു. പരപ്പ എടത്തോട് പയാളത്തെ സുബ്രന്‍-ജാനകി ദമ്പതികളുടെ മകനും വെല്‍ഡിംഗ് തൊഴിലാളിയുമായ സുഭാഷാണ്(20) മരണപ്പെട്ടത്.[www.malabarflash.com]
ബുധനാഴ്ച രാത്രി തൊട്ടടുത്ത ക്ലബ്ബില്‍ ടി വി കണ്ട ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രുഷ നല്‍കിയ ശേഷം കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി. ഏക സഹോദരി സുമി.
No comments:
Post a Comment