കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളത്ത് തീവണ്ടി തട്ടി രണ്ടു പേര്‍ മരിച്ചു. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് തട്ടിയത്.[www.malabarflash.com]
യു.പി സ്വദേശികളായ മുഹമ്മദ് ഹുസൈന്‍ (25), ഇസ്രൈല്‍ (22) എന്നിവരാണ് മരിച്ചത്. ടൈല്‍സ് പാകുന്ന ജോലി ചെയ്തുവരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
മൊഗ്രാല്‍ പുത്തൂരിലെ താമസ സ്ഥലത്തേക്ക് ഉച്ചക്ക് നടന്ന് പോകുമ്പോഴാണ് കൊപ്പളം മില്ലിന് സമീപത്ത് വെച്ച് തീവണ്ടിയിടിച്ചത്. ഒരുമിച്ച് ജോലി ചെയ്യുന്ന ഷക്കീലും ഒപ്പമുണ്ടായിരുന്നു. ട്രെയിന്‍ പാഞ്ഞുവരുന്ന ശബ്ദം കേട്ട് പാളത്തില്‍ നിന്ന് ചാടിയതിനാല്‍ ഷക്കീല്‍ രക്ഷപ്പെടുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
No comments:
Post a Comment