പടപ്പേങ്ങാട്ടെ കക്കോട്ടകത്ത് പുതിയപുരയില്‍ മഷൂദിനെയാണ്(34) ഞായറാഴ്ച വൈകുന്നേരം ബ്ലാത്തൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പ്രതി ഇവിടെ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് വേഷംമാറിയെത്തിയാണ് പോലീസ് ഇയാളെ വലയിലാക്കിയത്.
കഴിഞ്ഞ 28 നാണ് പ്രതി വീട്ടില്‍കയറി വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചത്. തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
നേരത്തെ പടപ്പേങ്ങാട് താമസിച്ചിരുന്ന കുട്ടി ഇപ്പോള്‍ ഒടുവള്ളിയിലാണ് താമസം. കഴിഞ്ഞദിവസം പടപ്പേങ്ങാട്ടെ ബന്ധുവീട്ടിലെത്തിയ കുട്ടിയെ വീട്ടിലാരും ഇല്ലാത്ത സമയത്ത് അതിക്രമിച്ചുകയറി കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ മസൂദിനെ റിമാന്‍ഡ് ചെയ്തു.
No comments:
Post a Comment