Latest News

തീവണ്ടിക്കുനേരെ കല്ലേറ്; രണ്ടുപേര്‍ക്ക് പരിക്ക്‌

ഉദുമ: ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനുനേരെയുണ്ടായ കല്ലേറില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ ഉമാ ജഗദീഷ് (42), തൃക്കരിപ്പൂര്‍ തങ്കയത്തെ സായിനിലയത്തിലെ ധന്യാ രാധാകൃഷ്ണന്‍ (32)എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]

ഇവര്‍ക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രഥമശുശ്രഷ നല്‍കി. കോട്ടിക്കുളത്തിനും ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷനും ഇടയില്‍ തൃക്കണ്ണാട്ടുവെച്ചാണ് കല്ലേറുണ്ടായത്. 

മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് തീവണ്ടിക്കുനേരെ ബുധനാഴ്ച വൈകുന്നേരം അഞ്ചേകാലോടെയാണ് കല്ലെറിഞ്ഞത്. ഇതേത്തുടര്‍ന്ന് 10 മിനിറ്റോളം തീവണ്ടി സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടു. 

സംഭവമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കല്ലെറിഞ്ഞയാളെക്കുറിച്ച് വിവിരമൊന്നും കിട്ടിയില്ലെന്ന് എസ്.ഐ. യു.പി.വിപിന്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.