Latest News

റഫീഖിന്റെ ജലവിദ്യ; ഉള്ളം കയ്യില്‍ വച്ച തേങ്ങ വെള്ളമുള്ള സ്ഥലമെത്തുമ്പോള്‍ ഉയര്‍ന്നു നില്‍ക്കും

നാദാപുരം: ഭൂമിക്കടിയിൽ വെള്ളം എവിടെയുണ്ടെന്നു നിർണയിക്കാൻ റഫീഖിന് കാര്യമായ സമയമോ ചെപ്പടി വിദ്യകളോ ഒന്നും വേണ്ട. മടൽ പൊളിച്ച വെള്ളമുള്ള തേങ്ങ റഫീഖിന്റെ ഉള്ളം കയ്യിൽ നിന്ന് തലയുയർത്തി നിന്നാൽ അവിടെ വെള്ളം കിട്ടുമെന്നുറപ്പ്.[www.malabarflash.com] 

ചെരിച്ചു വച്ച തേങ്ങ റഫീഖിന്റെ ഉള്ളം കൈയിൽ നിന്ന് ഉയരുന്നില്ലെങ്കിൽ അവിടെ വെള്ളമില്ലെന്നുമുറപ്പ്.

വേനൽ തുടങ്ങിയതോടെ നമ്പ്യത്താൻകുണ്ട് സ്വദേശി കൊളേന വീട്ടിൽ റഫീഖിന് തിരക്കേറുകയാണ്. ദിനേന ഒട്ടേറെ സ്ഥലങ്ങളിൽ കിണർ കുഴിക്കുന്നതിനു സ്ഥലം നിർണയിച്ചു നൽകുന്ന തിരക്കിലാണ് ബഹ്റൈനിയിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ റഫീഖ്.

ഈ മാസാവസാനം ബഹ്റൈനിയിലേക്ക് തിരിച്ചു പോകാനിരിക്കുന്ന റഫീഖ് ഇപ്പോൾ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ കിണറിന് കുറ്റിയടിക്കാനായുള്ള ഓട്ടത്തിലാണ്.

റഫീഖിന്റെ കുടുംബത്തിലെ മറ്റു ചിലർക്കും ഈ കഴിവുണ്ടായിരുന്നു. അവരൊക്കെ ഗൾഫ് നാടുകളിൽ ജോലി ചെയ്യുകയാണ്. നാട്ടിലുണ്ടെന്നറിഞ്ഞാണ് വേനലിൽ കിണർ പണി തുടങ്ങാനിരിക്കുന്നവർ റഫീഖിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.