കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ചിത്രമുള്ള ട്രോളും ധനമന്ത്രിയെ വിമർശിക്കുന്ന പോസ്റ്റും സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കാൻ ഉത്തരവ്.[www.malabarflash.com]
ഈസ്റ്റ് എളേരി പഞ്ചായത്ത് സീനിയർ ക്ലാർക്ക് ജയരാജന്റെ സസ്പെൻഷൻ റദ്ദാക്കാനാണു കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഫെബ്രുവരി 26ന് ഉത്തരവിട്ടത്. അതേ സ്ഥാനത്ത് ജയരാജനെ തിരികെ നിയമിക്കണമെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ ഡിസംബർ 14ന് ആണു ജയരാജനെ സസ്പെൻഡ് ചെയ്യുന്നത്.
2016 ഡിസംബറിൽ കാസർകോട് കലക്ടറേറ്റിൽ ജയരാജൻ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് വിഭാഗത്തിൽ പെർഫോമൻസ് ഓഡിറ്റർ ആയിരിക്കെയാണു സംഭവം. ചെളി പുരളാതിരിക്കാൻ കാലിൽ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു ഞാറു നട്ട മുഖ്യമന്ത്രിയുടെ ചിത്രമുള്ള ട്രോൾ പ്രചരിപ്പിച്ചുവെന്നാണു പ്രധാന പരാതി.
നോട്ടു നിരോധനകാലത്തു മന്ത്രി തോമസ് ഐസക്കിനെ പരിഹസിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നും പരാതിയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതിയെത്തുടർന്നായിരുന്നു നടപടി.
സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം 1960ന്റെ 60 ാം വകുപ്പിന്റെ ലംഘനമാണു ജയരാജൻ നടത്തിയതെന്നായിരുന്നു സസ്പെൻഷൻ ഉത്തരവിൽ.
എന്നാൽ പരസ്യമായി സർക്കാരിനെ വാക്കുകൾ കൊണ്ടോ എഴുത്തു കൊണ്ടോ വിമർശിച്ചാൽ മാത്രമേ ഈ വകുപ്പിന്റെ ലംഘനമാകുന്നുള്ളുവെന്നു ട്രൈബ്യൂണൽ നിരീക്ഷിച്ചു. മറ്റാരോ നിർമിച്ച ട്രോൾ തന്റെ ‘ഫ്രൻഡ്സ്’ മാത്രമുള്ള സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്യുക മാത്രമാണു ജയരാജൻ ചെയ്തത്.
ഒരുവിധ വകുപ്പുതല നടപടികളും ഇതിന്റെ പേരിൽ സ്വീകരിക്കാൻ കഴിയില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസ് അനുകൂല സംഘടനയായ കേരള പഞ്ചായത്ത് ഓർഗനൈസേഷൻ കാസർകോട് മുൻ പ്രസിഡന്റാണു ജയരാജൻ.

No comments:
Post a Comment