Latest News

കാസർകോട് ജില്ലയിൽ സർക്കാർ ജോലി ലഭിക്കുന്നവർ മുങ്ങുന്നതു തടയാൻ സർക്കാർ

തിരുവനന്തപുരം: കാസർകോട് ജില്ലയിൽ സർക്കാർ ജോലി ലഭിക്കുന്ന മറ്റു ജില്ലക്കാർ അവിടെ നിന്നു വർക്ക് അറേഞ്ച്‌മെന്റ് സംഘടിപ്പിച്ചു സ്ഥലം വിടുന്ന സാഹചര്യത്തിൽ ഈ സംവിധാനം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.[www.malabarflash.com]

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ടായിരത്തോളം ഒഴിവുകളാണ് കാസർകോട് ഇപ്പോഴുള്ളത്. ഇതിൽ എഴുനൂറോളം എണ്ണം അധ്യാപകരുടേതാണ്. പിഎസ്‌സി പരീക്ഷയെഴുതി കാസർകോട്ട് ജോലി നേടുന്ന മറ്റു ജില്ലക്കാർ അവിടെ ജോലിയിൽ പ്രവേശിച്ച ശേഷം വർക്ക് അറേഞ്ച്മെന്റ് സംഘടിപ്പിക്കുന്നതു മൂലം ജില്ലയിൽ സർക്കാരിന്റെ അത്യാവശ്യ പ്രവർത്തനങ്ങൾ നടത്താൻ പോലും ആളില്ലാത്ത അവസ്ഥയാണ്.

സ്കൂളുകളിൽ ക്ലാസ് എടുക്കാൻ അധ്യാപകരുമില്ല. ഈ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ നിർദേശം. പകരം ജീവനക്കാരൻ ചുമതലയേറ്റ ശേഷമേ സ്ഥലംമാറ്റം ലഭിച്ച ജീവനക്കാരനെ റിലീവ് ചെയ്യാവൂ എന്ന വ്യവസ്ഥ കർശനമായി നടപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.