കണ്ണൂര്‍: വിവാഹച്ചടങ്ങിനിടെ വരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വരനെ തട്ടിക്കൊണ്ടുപോയി നാലുമണിക്കൂര്‍ നേരം തടഞ്ഞു വെച്ചത് ബന്ധുക്കളില്‍ ഭീതിപടര്‍ത്തി. ഞായറാഴ്ച കണ്ണൂര്‍ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കടവത്തൂര്‍ സ്വദേശി നബീനിനെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് തടഞ്ഞു വെച്ചത്.[www.malabarflash.com]
കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ പല സ്ഥലങ്ങളിലും കല്ല്യാണ വീടുകളിലെ സുഹൃത്തുക്കളുടെ ന്യൂജറേഷന്‍ കോപ്രായങ്ങള്‍ കൂടി വരികയാണ്. ഇത് സംബന്ധിച്ച് നിരവധി പ്രശ്നങ്ങള്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കല്ല്യാണ വീടുകളില്‍ സുഹൃത്തുക്കളുടെ ആഘോഷങ്ങള്‍ അതിരുകടന്ന് ചെറുക്കനെ തട്ടിക്കൊണ്ടുപോകല്‍, വരനെയും വധുവിനെയും അപമാനിക്കല്‍, വരനെ തടഞ്ഞു നിര്‍ത്തല്‍, എന്നീ പ്രവണതകള്‍ക്കെതിരെയാണ് പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.
വിവാഹ വീടുകളില്‍ സുഹൃത്തുക്കള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഈ കേസ് എടുത്തതിലൂടെ ഉദ്ദേശിക്കുന്നതെന്ന് എസ്.ഐ ധനഞ്ജയദാസ് മാധ്യമങ്ങളോട് പറഞ്ഞു.
തുടര്‍ന്ന് വരന്റെ പിതാവ് കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നബീനിന്റെ സുഹൃത്തുക്കളായ നബീല്‍ (27), വയവേലിയില്‍ സാദിഖ് (32), കതിരമ്മാക്കല്‍ ഇസ്മായില്‍ (32), മലയക്കണ്ടി ഫൗമീര്‍ (32), അസീബ് കളത്തില്‍ എന്നിവരെ കൊളവല്ലൂര്‍ എസ്.ഐ ടി.വി ധനഞ്ജയദാസിന്റെ നേതൃത്തത്തില്‍ അറസ്റ്റ് ചെയ്തു.
കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ പല സ്ഥലങ്ങളിലും കല്ല്യാണ വീടുകളിലെ സുഹൃത്തുക്കളുടെ ന്യൂജറേഷന്‍ കോപ്രായങ്ങള്‍ കൂടി വരികയാണ്. ഇത് സംബന്ധിച്ച് നിരവധി പ്രശ്നങ്ങള്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കല്ല്യാണ വീടുകളില്‍ സുഹൃത്തുക്കളുടെ ആഘോഷങ്ങള്‍ അതിരുകടന്ന് ചെറുക്കനെ തട്ടിക്കൊണ്ടുപോകല്‍, വരനെയും വധുവിനെയും അപമാനിക്കല്‍, വരനെ തടഞ്ഞു നിര്‍ത്തല്‍, എന്നീ പ്രവണതകള്‍ക്കെതിരെയാണ് പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.
വിവാഹ വീടുകളില്‍ സുഹൃത്തുക്കള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഈ കേസ് എടുത്തതിലൂടെ ഉദ്ദേശിക്കുന്നതെന്ന് എസ്.ഐ ധനഞ്ജയദാസ് മാധ്യമങ്ങളോട് പറഞ്ഞു.
No comments:
Post a Comment