Latest News

റിയാസ് മൗലവി കൊലപാതകത്തിന്റെ ഒരാണ്ട്; സംഘ് പരിവാര്‍ ഭീകരതക്കെതിരെ മുസ്ലീം യൂത്ത് ലീഗിന്റെ ജാഗ്രതാ സദസ്സ്

കാസര്‍കോട്: സംഘ്പരിവാര്‍ ക്രിമിനലുകള്‍ പഴയചൂരി മുഹിയുദ്ധീന്‍ ജുമാമസ്ജിദില്‍ കയറി മുഅദ്ദിനും മദ്രസാധ്യാപകനുമായ മുഹമ്മദ് റിയാസ് മൗലവിയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ നീറുന്ന വേദനക്ക് ഒരാണ്ട് പൂര്‍ത്തിയാകുന്ന ദിനം മുസ്‌ലിം യൂത്ത് ലീഗ് ജില്ലയില്‍ സംഘ്പരിവാര്‍ ഭീകരകതക്കെതിരെ ജാഗ്രതാദിനമായി ആചരിച്ചു.[www.malabarflash.com] 

മുനിസിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിച്ച ജാഗ്രതാ സദസുകളില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. 

കഴിഞ്ഞ മാര്‍ച്ച് 20ന് അര്‍ധരാത്രിയാണ് മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. വര്‍ഷം ഒന്നുതികയുമ്പോഴും റിയാസ് മൗലവിയും കുടുംബവും നീതിതേടി കോടതിക്ക് മുന്നിലാണ്. കേസിലെ പ്രതികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ ലഭ്യമാക്കണമെന്ന് നാടൊന്നാകെ കുടുംബവും ആവശ്യപ്പെടുമ്പോഴും ജില്ലയുടെ സമാധാനാന്തരീക്ഷ തകര്‍ക്കാനുള്ള ഗൂഢതന്ത്രം മെനഞ്ഞുകൊണ്ടിരിക്കുകയാണ് ആര്‍എസ്എസും സംഘ്പരിവാരും.

കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹക്കീം അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. 

മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, റഹ്മാന്‍ തൊട്ടാന്‍, നൗഫല്‍ തായല്‍, പി.വി മൊയ്തീന്‍ കുഞ്ഞി, അഷ്‌റഫ് എം.ബി, റഷീദ് ഗസാലി നഗര്‍, ഹസന്‍കുട്ടി പതിക്കുന്നില്‍, റഫീഖ് വിദ്യാനഗര്‍, എം. ജലീല്‍ പ്രസംഗിച്ചു.

അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നോര്‍ത്ത് ചിത്താരി ചാമുണ്ഡിക്കുന്നില്‍ സംഘടിപ്പിച്ച ജാഗ്രതാസദസ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം ബാരിക്കാട് സ്വാഗതം പറഞ്ഞു. അഷ്‌റഫ് മിസ്ബാഹി പ്രാര്‍ഥന നടത്തി. കബീര്‍ ഫൈസി ചെറുകേട് മുഖ്യ പ്രഭാഷണം നടത്തി. 

ചടങ്ങില്‍ യുത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ സി.എം ഖാദര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍, അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുബാറക് ഹസൈനാര്‍ ഹാജി, യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എം.പി നൗഷാദ്, മണ്ഡലം വൈസ് പ്രസിഡണ്ട് യു.വി ഇല്യാസ് തെരുവത്ത്, മൂസ ഹാജി, മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, കര്‍ഷകസംഘം നേതാവ് അബൂബക്കര്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, കെ.എം.സി.സി നേതാവ് അബൂബക്കര്‍ ഹാജി, ഹംസ മുക്കൂട്, നോര്‍ത്ത് ചിത്താരി ശാഖാ സെക്രട്ടറി ഫൈസല്‍ ചിത്താരി, ആസിഫ് സി.ബി, ബഷീര്‍ കല്ലിങ്കാല്‍, എസ്ടിയു യൂണിറ്റ് ഭാരവാഹികളായ കരീം മൈത്രി, അഹമ്മദ് കപ്പണക്കാല്‍, മൊയ്തീന്‍ എം.എ, വനിതാലീഗ് പി.പി നസീമ, ഷീബ ഉമ്മര്‍, കുഞ്ഞാമി, സി. ഹാജറ, പി. കുഞ്ഞാമിന, സഫീറ, നദീര്‍ കൊത്തിക്കാല്‍ പ്രസംഗിച്ചു.

ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ജാഗ്രതാസദസ് ജില്ലാ സെക്രട്ടറി എം.എ നജീബ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആസിഫ് മാളിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുള്ള ഒറവങ്കര സ്വാഗംതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര മുഖ്യപ്രഭാഷണം നടത്തി.

മുസ്തഫ മച്ചിനടുക്കം, സര്‍ഫറാസ് കടവത്ത്, സി.എം മുസ്തഫ, എ.ബി മുനീര്‍, കെ. മുഹമ്മദ് കുഞ്ഞി, നൗഷാദ് ആലിച്ചേരി, എ.ബി മുനീര്‍, കെ. മുഹമ്മദ് കുഞ്ഞി, നൗഷാദ് ആലിച്ചേരി, എ.ബി സൗബാന്‍, മൊയ്തീന്‍ തൈര, ഖാദര്‍ മിര്‍ഷാദ്, നശാത്ത് പരവനടുക്കം, നൗമാന്‍ ചെമ്മനാട്, അജ്മല്‍ ഒറവങ്കര, സി.എം അഷറഫ്, സുല്‍വാന്‍ ചെമ്മനാട്, അസ്‌ലം കീഴൂര്‍ പ്രസംഗിച്ചു.

കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് ജാഗ്രതാ സദസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം സി.വി ഭാവനന്‍ മുഖ്യപ്രഭാഷണം നടത്തി. എം.പി ജാഫര്‍, അഡ്വ എന്‍.എ ഖാലിദ്, എം. ഇബ്രാഹിം, കെ.കെ ജാഫര്‍, നൗഷാദ് കൊത്തിക്കാല്‍, അഷ്‌റഫ് ബാവാനഗര്‍, കുഞ്ഞാമദ് പുഞ്ചാവി, ആബിദ് ആറങ്ങാടി, കരീം കുശാല്‍ നഗര്‍, റമീസ് ആറങ്ങാടി, വസിം പടന്നക്കാട്, ആസിഫ് ബല്ലാകടപ്പുറം പ്രസംഗിച്ചു.

പരപ്പയില്‍ സംഘടിപ്പിച്ച ജാഗ്രതാസദസ് കിനാനൂര്‍കരിന്തളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് സി.എം ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പള്ളങ്കോട്, ഷംസുദ്ദീന്‍ കൊളവയല്‍, കെ.കെ ബദ്‌റുദ്ദീന്‍, മുസ്തഫ തായനൂര്‍, ബാലചന്ദ്രന്‍ അടുക്കം, ബാലകൃഷ്ണന്‍, യു.വി മുഹമ്മദ് കുഞ്ഞി, ഷാനവാസ് കാരാട്ട്, ഷരീഫ് പരപ്പ, ഹനീഫ കല്ലംചിറ, ആരിഫ് എടത്തോട്, അബ്ദുല്‍ കാസിം പ്രസംഗിച്ചു.

കാറഡുക്ക പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാസദസ് മുള്ളേരിയയില്‍ മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കുഞ്ഞി ആദൂര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് കാറഡുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ബാസ് ഹാജി മുള്ളേരിയ, കെ.പി ഇബ്രാഹിം ഹാജി, ഷരീഫ് മുള്ളേരിയ, ഫാറൂഖ് ആദൂര്‍, ഇഖ്ബാല്‍ മുള്ളേരിയ, അബു മുള്ളേരിയ, ഹനീഫ, മജീദ്, ഹമീദ് മഞ്ഞംപാറ, ഹസൈനാര്‍ നാട്ടക്കല്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.