Latest News

വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിലെ ലഹരി വ്യാപനം തടയാന്‍ കൂട്ടായ പരിശ്രമം വേണം

മുള്ളേരിയ: എസ് വൈ എസ് കാസര്‍കോട് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ക്യാമ്പിന് മുള്ളേരിയ അഹ്ദല്‍ സെന്ററില്‍ സമാപനം. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.[www.malabarflash.com]

വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ സന്നദ്ധ സംഘടനകളും രക്ഷിതാക്കളും അധ്യാപകരും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.

മയക്കു മരുന്ന് വിതരണത്തിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്ന സംഭവം അതീവ ഗൗരവത്തോടെ കാണണം. കലാലയങ്ങള്‍ മദ്യ മയക്കു മരുന്നുകളുടെ പിടിയിലമരാതിരിക്കാന്‍ നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്ക് സഹായകമായി കലായലങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപം കൊള്ളണം. അദ്ദേഹം പറഞ്ഞു.

എസ് വൈ എസ് ജില്ലാ പ്രിസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, റഫീഖ് സഅദി ദേലമ്പാടി എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍ പ്രസംഗിച്ചു.

സാമ്പത്തികം, ഭരണ നിര്‍വ്വഹണം, സംഘാടനം, ക്ഷേമം, ദഅ്‌വ എന്നീ വകുപ്പുകളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പി ബി ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ കരീം മാസ്റ്റര്‍, ശാഫി സഅദി ഷിറിയ, അശ്‌റഫ് സുഹ്‌രി പരപ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.