Latest News

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ഥികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കങ്ഗ്ര ജില്ലയിലെ നൂര്‍പുരിലാണ് ദുരന്തമുണ്ടായത്. വിദ്യാര്‍ഥികളുമായി മലമുകളിലൂടെ പോകുകയായിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.[www.malabarflash.com] 

വസീര്‍ റാം സിങ് പതാനിയ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്. കുറച്ചു കുട്ടികള്‍ ബസില്‍ കുടങ്ങിക്കിടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്. 27 വിദ്യാര്‍ഥികളടക്കം 30 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

വളവ് തിരിക്കുന്നതിനിടയില്‍ ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. ദുരന്തനിവാരണ സേനയും സ്ഥലവാസികളും ചേര്‍ന്ന് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ വ്യക്തമാക്കി. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.