കൊച്ചി: വൈദ്യുതി തകരാറിനെത്തുടർന്നു മെട്രോ റെയിൽ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അരമണിക്കൂർ നേരമാണ് ഗതാഗതം തടസപ്പെടുന്ന വിധം വൈദ്യുതി തകരാർ ഉണ്ടായത്.[www.mlabarflash.com]
മെട്രോ ട്രാക്കിലെ വൈദ്യുതി പ്രവാഹം നിലയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് ആലുവ മുതൽ മഹാരാജാസ് വരെ പലയിടങ്ങളിലും മെട്രോ ട്രെയിനുകൾ നിശ്ചലമായി. നൂറു കണക്കിന് യാത്രക്കാർ ഇതോടെ മെട്രോയിൽ കുടുങ്ങി.
തകരാർ പരിഹരിക്കുവരെ യാത്രക്കാർ ട്രെയിനുള്ളിലായിരുന്നു. ഗുരുതര സാഹചര്യമില്ലാത്തതിനാലാണു യാത്രക്കാരെ ട്രെയിനിൽനിന്നു പുറത്തിറക്കാതിരുന്നതെന്നും എയർ കണ്ടീഷൻ തടസപ്പെട്ടിരുന്നില്ലെന്നും മെട്രോ അധികൃതർ അറിയിച്ചു.

No comments:
Post a Comment