Latest News

ഭര്‍ത്താവിന് പ്രായം 19, ഭാര്യയ്ക്ക് പ്രായം 72; സമൂഹത്തിന്റെ സദാചാരവിലക്കുകള്‍ക്ക് പുല്ലുവില നല്‍കി നവദമ്പതികള്‍

ഒരു മനുഷ്യന്റെ വിവാഹവും വ്യക്തി ബന്ധങ്ങളും സംബന്ധിച്ചാണ് സമൂഹം ഏറെ വ്യാകുലപ്പെടുന്നതും ചിന്തിക്കുന്നതും. അന്യന്റെ കാര്യത്തില്‍ വല്ലാതെ ആശങ്കാകുലരാകുന്ന സമൂഹത്തിന്റെ സദാചാര മുഖം മൂടി വലിച്ചുകീറി യുഎസ് ദമ്പതികള്‍. നവ വരന് 19 വയസും വധുവിന് 72 വയസുമുണ്ടെങ്കിലും ചുറ്റുമുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് ആശങ്കാകുലരാകാതെ ഇവര്‍ മഹനീയ മാതൃക തീര്‍ത്തു.[www.malabarflash.com]

ഗാരി ഹാര്‍ഡ്‌വിന്‍ എന്ന കൗമാരക്കാരനും അല്‍മേഡ എന്ന സ്ത്രീയുമാണ് വിവാഹിതരായതും സന്തോഷപൂര്‍വം ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുന്നതും. ഇരുവരും തമ്മില്‍ 53 വയസിന്റെ വ്യത്യാസമുണ്ട്. എന്നാല്‍ അതൊന്നും തങ്ങള്‍ തമ്മിലുള്ള ജീവിതത്തേയോ ലൈംഗിക ബന്ധത്തേയോ ബാധിക്കുന്നില്ല എന്ന് ഇവര്‍ പറയുന്നു.


ഒരിക്കലും സമ പ്രായക്കാരായ പെണ്‍കുട്ടികളോട് ഒരിഷ്ടം തോന്നിയിട്ടില്ലെന്ന് പറയുന്നു ഗാരി. ചെറുപ്പം മുതലേ മുതിര്‍ന്ന സ്ത്രീകളോടാണ് ഇഷ്ടം തോന്നിയിട്ടുള്ളത്. അതിനാലാണ് അല്‍മേഡയേയും ഇഷ്ടപ്പെടാന്‍ സാധിക്കുന്നത്. അവരുടെ നീലക്കണ്ണുകളും പെരുമാറ്റവുമൊക്കെയാണ് അവരിലേക്ക് അടുപ്പിച്ചത്. അവര്‍ അത്യധികം സ്‌നേഹനിധിയായ ഒരു പ്രണയിനിയാണ്. അതുകൊണ്ടുതന്നെ എനിക്ക് മറ്റൊന്നും പ്രശ്‌നമില്ലെന്നും ഗാരി പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് അല്‍മേഡയുടെ മകന്റെ മരണ സമയത്താണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് രണ്ട് മാസത്തിന് ശേഷം ഒരു ചടങ്ങില്‍ വച്ച് വീണ്ടും കണ്ടുമുട്ടി. ഇതോടെ ഇരുവരുടേയും ഇടയില്‍ പ്രണയം മൊട്ടിടുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.