Latest News

ആഗോള വിപണിയില്‍ പുതിയ മാരുതി സുസൂക്കി എര്‍ട്ടിഗ എംപിവി അവതരിപ്പിച്ചു

പുതുതലമുറ മാരുതി സുസൂക്കി എര്‍ട്ടിഗ എംപിവി 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. തികച്ചും വ്യത്യസ്തമാണ് പുതിയ എര്‍ട്ടിഗയുടെ രൂപവും ഭാവവും. വരും മാസങ്ങളില്‍ തന്നെ പുതുതലമുറ എര്‍ട്ടിഗയുടെ ഉത്പാദനം ഇന്ത്യയില്‍ മാരുതി ആരംഭിക്കുമെന്നാണ് വിവരം.[www.malabarflash.com]

ഗ്രില്ലിലും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഘടനയിലും വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ബമ്പറും 15 ഇഞ്ച് അലോയ് വീലുകളും കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോഗ് ലാമ്പുകള്‍, കീലെസ് സ്മാര്‍ട്ട് എന്‍ട്രി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും എര്‍ട്ടിഗയുടെ പ്രത്യേകതകളാണ്. പുതിയ എര്‍ട്ടിഗയില്‍ ഏഴു പേര്‍ക്കു സഞ്ചരിക്കാം. 45 ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ ബൂട്ട് കപ്പാസിറ്റി 153 ലിറ്ററില്‍ നിന്നും 550 ലിറ്ററായി വര്‍ധിപ്പിക്കാനും സാധിക്കും.

ഏറ്റവും പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ടാം തലമുറ എര്‍ട്ടിഗയില്‍. മാരുതി സുസൂക്കി വികസിപ്പിച്ച എഞ്ചിനാണിത്. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ DOHC K158 എഞ്ചിന് പരമാവധി 103.2 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍ നല്‍കിയിരിക്കുന്നത്. ഡീസല്‍ പതിപ്പില്‍ 1.3 ലിറ്റര്‍ DDiS എഞ്ചിന്‍ തന്നെയാകും തുടരുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും ഡീസല്‍ എര്‍ട്ടിഗയില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.