തൃശൂർ: ചാവക്കാട് അയ്നിപുള്ളിയിൽ വാഗൺ ആർ കാറിൽ ടെംബോ ട്രാവലർ ഇടിച്ച് ഉപ്പയും മകനും മരിച്ചു. മലപ്പുറം കുറ്റിപ്പുറം പുത്തൻപീടിയേക്കൽ അബ്ദുൽ റഹ്മാൻ, ഷാഫി എന്നിവരാണ് മരിച്ചത്.[www.malabarflash.com]
അഞ്ചു പേർക്ക് പരിക്കേറ്റു. അർധരാത്രിയിലായിരുന്നു അപകടം. കൊച്ചിയിൽ നിന്ന് കോട്ടക്കലിലെ വീട്ടിലേക്ക് പോവുകയായിരുന്നു കാറിലെ സംഘം.
ഫരീദ, ഫർസാന, ഫസ് ബിൻ, റുക്കിയ, സറഫുന്നിസ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ അശ്വിനി ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആദ്യം ചാവക്കാട് മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
ചാവക്കാട്-പൊന്നാനി ഹൈവേയിൽ കോട്ടപ്പുറത്തായിരുന്നു അപകടം. മൃതദേഹം ചാവക്കാട് രാജ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

No comments:
Post a Comment