ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിലെ അന്പലത്തറയ്ക്കു സമീപം മൂന്നാംമൈലിലായിരുന്നു അപകടം. അന്പലത്തറ സ്നേഹാലയത്തിലെ ശുശ്രൂഷകരായ ലിജോയും ബിൻസിയും കഴിഞ്ഞ രണ്ടുവർഷമായി സ്നേഹാലയത്തിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് താമസം. മേയ് 13ന് എലിസബത്തിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കാനിരിക്കുകയായിരുന്നു. ഇതിനുവേണ്ട വസ്ത്രങ്ങൾ വാങ്ങുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് പോകാനിറങ്ങിയതായിരുന്നു ലിജോയും ബിൻസിയും മൂന്നു മക്കളും.
സ്നേഹാലയത്തിൽനിന്നും ബസ് കയറാനായി മൂന്നാംമൈൽ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുകയായിരുന്നു ഇവർ. ഈസമയത്താണ് നിയന്ത്രണംവിട്ട കാർ എലിസബത്തിനെയും ബിൻസിയെയും ഇടിച്ചത്. കാർ ബിൻസിയെ ഇടിച്ചുതെറിപ്പിച്ചപ്പോൾ എലിസബത്ത് കാറിനടിയിൽപ്പെട്ടു. റോഡരികിലെ ക്ഷേത്രഭണ്ഡാരം ഇടിച്ചുതകർത്താണ് കാർ നിന്നത്.
പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും എലിസബത്തിന്റെ നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

No comments:
Post a Comment