Latest News

ബാവിക്കര മഖാം ഉറൂസ് നേര്‍ച്ച വെളളിയാഴ്ച തുടങ്ങും

ബാവിക്കര: ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട തീര്‍താഥടന കേന്ദ്രങ്ങളിലൊന്നായ ബാവിക്കര മഖാം ഉറൂസ് നേര്‍ച്ചയ്ക്ക് വെളളിയാഴ്ച തുടക്കമാകും. ജുമുഅ നിസ്‌ക്കാരാനന്തരം ബാവിക്കര വലിയ ജമാഅത്ത് പള്ളി പ്രസിഡണ്ട് ബി.മുഹമ്മദ് അഷറഫ് പതാക ഉയര്‍ത്തും.[www.malabarflash.com]

രാത്രി ഏഴു മണിക്ക് ബൂര്‍ദ മജ്‌ലിസ് നടക്കും. തുടര്‍ന്ന് എട്ടു മണിക്ക് അ്ന്തര്‍സംസ്ഥാന ദഫ് മുട്ട് മത്സരവും മാപ്പിളപ്പാട്ട് മത്സരവും നടക്കും. വിജയികള്‍ക്ക് യഥാക്രമം 1111, 6666 ,2222 രൂപ ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും.

 ചടങ്ങില്‍ ജമാഅത്ത് ജോ.സെക്രട്ടറി അഷറഫ് മുഹമ്മദ് സ്വാഗതം പറയും ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ റിഷാദ് മാളിക അധ്യക്ഷത വഹിക്കും. പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രമുഖ ദഫ് ഉസ്താദ് മുണ്ടക്കൈ അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥിയായിരിക്കും.
എപ്രില്‍ ഏഴിന് വൈകിട്ട് ഏഴു മണിക്ക് അനുമോദന സദസ്സ് നടക്കും. ബാവിക്കര വലിയ ജമാഅത്ത് പരിധിയില്‍ നിന്ന് സമസ്ത, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അവബോധം പകരുന്ന രീതിയില്‍ മോട്ടിവേഷന്‍ ക്ലാസ് നടക്കും. ഇന്റര്‍ നാഷനല്‍ട്രെയിനര്‍ നിസാര്‍ പട്ടുവം നേതൃത്വം നല്‍കും. 

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് വൈസ് പ്രസിഡണ്ട് ഗോവ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. ജമാഅത്ത് ജോ.സെക്രട്ടറി മഷൂദ് മണയംകോട് സ്വാഗതം പറയും. അബ്ബാസ് മൗലവി സംബന്ധിക്കും.
എപ്രില്‍ 8 ന് രാവിലെ പത്തു മണിക്ക് മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. മംഗലാപുരം യേനപ്പൊയ മെഡിക്കല്‍ കോളജിലെ പ്രമുഖ ഡോക്ടര്‍മാരും പാലക്കാട്ടെ പ്രമുഖ ആയൂര്‍വ്വേദ ഡോക്ടര്‍ റെനില്‍രാജും രോഗികളെ പരിശോധിക്കാനെത്തും. പരിപാടി കാസര്‍കോട് ഡിവൈ.എസ്.പി എം.വി.സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. റിട്ട.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.യു.സുരേഷ് മുഖ്യാതിഥിയായിരിക്കും.
രാത്രി എട്ടു മണിക്ക് ഉറൂസ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടക്കും. ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡണ്ട് ബി.മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ സ്വാഗതം പറയും. സിദ്ദീഖ് ഫൈസി കുംത്തൂര്‍ മണ്ണറയിലെ മഹാത്ഭുതം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 

ജമാഅത്ത് ട്രഷറര്‍ ഷാഫി ഹാജി മാളിക, ഹാജി ഇസ്മായില്‍ ഫൈസി സംബന്ധിക്കും. ജമാഅത്ത് ജോ.സെക്രട്ടറി ഹമീദ്.എ.ബാവിക്കര നന്ദി പ്രകാശിപ്പിക്കും.
ഏപ്രില്‍ ഒമ്പതിന് രാത്രി ഏഴു മണിക്ക് അനുസ്മരണ സദസ്സ് നടക്കും. മരിച്ചുപോയ ഖാസി, മുഅദ്ദീന്‍, ജമാഅത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരെ അനുസ്മരിക്കുന്ന ചടങ്ങ് അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തും. ജമാഅത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് മണയംകോട് അധ്യക്ഷത വഹിക്കും. റഫീഖ് മൊ്ട്ടല്‍ സ്വാഗതം പറയും.
രാത്രി എട്ടു മണിക്ക് ആരാ പറഞ്ഞത് ജീവിതം നഷ്ടമാണ് എന്ന വിഷയത്തില്‍ മാഹിന്‍ മന്നാനി തിരുവനന്തപുരം പ്രഭാഷണം നടത്തും. മുതലപ്പാറ ഖത്തീബ് അസൈനാര്‍ സഅദി സംബന്ധിക്കും.
ഏപ്രില്‍ പത്തിന് രാത്രി എട്ടു മണിക്ക് ഹാമീദ് യാസീന്‍ ജൗഹരി കൊല്ലം ഉമ്മയെന്ന അല്‍ഭുത ലോകം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ബാവിക്കരടുക്കം ഖത്തീബ് താഹ മുബഷിര്‍ അല്‍ ഹാദി, ബി.എം.അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സംബന്ധിക്കും.
ഏപ്രില്‍ 11ന് രാത്രി ഏഴു മണിക്ക് ബാവിക്കര നാടിന്റെ ചരിത്രവും ആകാശ ദൃശ്യവും പകര്‍ത്തിയെടുത്ത എന്റെ ബാവിക്കര എന്ന ഡോക്യുമെന്റി പ്രദര്‍ശിപ്പിക്കും. എ.ബി കുട്ടിയാനം രചനയും സംവിധാനവും നിര്‍വ്വഹിച്ച് ശബ്ദം നല്‍കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വ്വഹിക്കും. റഹിം അബ്ബാസ് സ്വാഗതം പറയും. ജമാഅത്ത് വൈസ് പ്രസിഡണ്ട് കെ.കെ.അബ്ദുല്ല അധ്യക്ഷത വഹിക്കും. രാത്രി എട്ടു മണിക്ക് സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. 

തുടര്‍ന്ന് റോഡരികില്‍ യുവത്വം എന്തെടുക്കുന്നുവെന്ന വിഷയത്തില്‍ വഹാബ് നഈമി കൊല്ലം പ്രഭാഷണം നടത്തും. അരിയില്‍ ഖത്തീബ് ബഷീര്‍ സഖാഫി, കാട്ടിപ്പള്ളം ഖത്തീബ് ഉമര്‍ മൗലവി സംബന്ധിക്കും.
12ന് നാലു മണിക്ക് ചക്കര ചോറ് നേര്‍ച്ച നടക്കും. വൈ.അബ്ദുല്‍ റഹ്മാന്‍ നേതൃത്വം നല്‍കും. രാത്രി എട്ടു മണിക്ക് പെണ്ണേ നീ ആയിഷ മാതൃകയാക്കണം എന്ന വിഷയത്തില്‍ സലിം വാഫി അമ്പലക്കണ്ടി പ്രഭാഷണം നടത്തും. പാണ്ടിക്കണ്ടം ഖത്തീബ് എം.ആര്‍.റഫീഖ് ഫൈസി, ശംസുദ്ദീന്‍ ഹിമമി സംബന്ധിക്കും.
13ന് വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് നടക്കുന്ന ഖത്തം ദുഅയ്ക്ക് കെ.എം.അബ്ദുല്‍ ഖാദര്‍ ബാഖവി നേതൃത്വം നല്‍കും. രാത്രി എട്ടു മണിക്ക് ഉമര്‍ ഹുദവി പൂളപ്പാടം നിസ്‌ക്കാരം വിശ്വാസിയുടെ മിഹ്‌റാജ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിക്കം. അബൂബക്കര്‍ ചാപ്പ സ്വാഗതം പറയും.


14ന് വൈകിട്ട് ഏഴു മണിക്ക് പണ്ഡിത സംഗമം നടക്കും. ബാവിക്കരയില്‍ ഇതുവരെയായി സേവനം അനുഷ്ഠിച്ച ഖത്തീബ്, മുദരീസ്, സദര്‍, മുഅദ്ദിന്മാര്‍ എന്നിവര്‍ക്കുപുറമെ ബാവിക്കരയില്‍ നിന്ന് പഠിച്ച് പണ്ഡിതന്മാരായവരും സംബന്ധിക്കുന്ന ചടങ്ങ് ഇ.പി.ഹംസത്തു സഅദി ഉദ്ഘാടനം ചെയ്യും. പി.അബ്ദുല്‍റഹ്മാന്‍ സ്വാഗതം പറയും. അന്‍വര്‍ മാളിക അധ്യക്ഷത വഹിക്കും.
രാത്രി എട്ടു മണിക്ക് സമാപന സമ്മേളനവും മജ്‌ലിസുന്നൂറും നടക്കും. സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമലെ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.ബി കുട്ടിയാനം സ്വാഗതം പറയും. ചെയര്‍മാന്‍ ബി.എ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, യേനപ്പൊയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ യേനപ്പൊയ അബ്ദുല്ലക്കുഞ്ഞി ഹാജി, മുന്‍ മന്ത്രി സി.ടി.അഹമ്മദലി മുഖ്യാതിഥികളായിരിക്കും. 

നമുക്കും നേടണം ആ സ്വര്‍ഗ്ഗം എന്ന വിഷയത്തില്‍ കടയ്ക്കല്‍ നിസാമുദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തും. പൊവ്വല്‍ ഖത്തീബ് അബ്ദുല്‍ അസീസ് ദാരിമി പൊന്മല സംബന്ധിക്കും. ജമാഅത്ത് ജോ.സെക്രട്ടറി അബ്ദുല്‍ ഖാദര്‍ കോളോട്ട് നന്ദി പ്രകാശിപ്പിക്കും.
15ന് വൈകിട്ട് ആയിരങ്ങള്‍ക്ക് അ്ന്നദാനം നല്‍കുന്നതോടുകൂടി ഉറൂസ് പരിപാടിക്ക് സമാപനമാകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.