പയ്യന്നൂർ: റെയിൽവേ കീ മാന്റെ സന്ദർഭോചിത ഇടപെടലിൽ മലബാർ എക്സ്പ്രക്സ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം – മംഗളുരു മലബാർ എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടു മുൻപാണ് ഒളവറ ഗേറ്റിന് സമീപം കീമാൻ പാളത്തിൽ വിള്ളൽ കണ്ടത്.[www.malabarflash.com]
മലബാർ എക്സ്പ്രസ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വിടാൻ സിഗ്‌നൽ കൊടുത്ത സമയത്തായിരുന്നു സംഭവം. കീമാൻ ഉടൻ സ്റ്റേഷൻ മാസ്റ്റർക്ക് വിവരം നൽകി. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയിരുന്നു. സ്റ്റേഷൻ മാസ്റ്റർ ഉടൻ സിഗ്നൽ കട്ട് ചെയ്തു ട്രെയിൻ നിർത്തി. തകരാർ പരിഹരിച്ച് 20 മിനിറ്റ് വൈകിയാണ് ട്രെയിൻ സ്റ്റേഷൻ സ്റ്റേഷൻ വിട്ടത്.

No comments:
Post a Comment