തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു സൈബർ പോലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം. എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണു സൈബർ പോലീസ് സ്റ്റേഷനുകൾ തുടങ്ങുന്നത്.[www.malabarflash.com]
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണു സ്റ്റേഷനുകൾ ആരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരത്തു മാത്രമാണു സൈബർ പോലീസ് സ്റ്റേഷൻ നിലവിലുള്ളത്. പുതുതായി രൂപീകരിക്കുന്ന ഓരോ സ്റ്റേഷനിലേക്കും ഒരു സർക്കിൾ ഇൻസ്പെക്ടർ, ഒരു എഎസ്ഐ, നാലു സീനിയർ സിവിൽ പോലീസ് ഓഫിസർ, 11 സിവിൽ പോലീസ് ഓഫിസർ ഒരു ഡ്രൈവർ അടക്കം 18 തസ്തികകൾ സൃഷ്ടിച്ചു. മൂന്നു സ്റ്റേഷനിലുമായി 54 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.
ഒരു എഡിജിപി/ഐജിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിയും സിഐയും അടങ്ങിയ സൈബർ വിഭാഗമാണു പ്രവർത്തിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ സൈബർ സെല്ലുകൾക്കു കൈമാറുകയാണു പതിവ്. സൈബർ സെല്ലുകൾക്ക് കേസ് അന്വേഷിക്കാൻ മാത്രമാണ് അനുമതി. കേസ് രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല.

No comments:
Post a Comment