മലപ്പുറം: മഞ്ചേരി: അപ്രഖ്യാപിത ഹര്‍ത്താലില്‍ വ്യാപകമായ അക്രമ പ്രവര്‍ത്തനത്തിന് തെരുവിലിറങ്ങിയവര്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കിയതോടെ പ്രവാസികളും ഗള്‍ഫില്‍ ജോലി തേടുന്നവരും കുരുക്കിലായി.[www.malabarflash.com]
അവധിക്കെത്തിയ പ്രവാസികള്‍ പോലീസ് കേസായതോടെ രാജ്യം വിടാന്‍ കഴിയാത്ത അവസ്ഥയിലാണ്. പലര്‍ക്കും വിസ റദ്ദാക്കപ്പെടുമെന്ന ആശങ്കയുമുണ്ട്.
പ്രവാസികളില്‍ ചിലര്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ അവധി റദ്ദ് ചെയ്ത് തിരിച്ചുപോവുകയും ചെയ്തു. കേസില്‍ കുടിങ്ങിയ യുവാക്കള്‍ ആരുടെയെങ്കിലുമൊക്കെ കയ്യും കാലും പിടിച്ചു കേസ് ഒഴിവാക്കാനുള്ള ഓട്ടത്തിലാണ്.
അതേ സമയം സോഷ്യൽ മീഡിയാ ഹർത്താലുമായി ബന്ധപ്പെട്ട അറസ്റ്റുകൾ തുടരുകയാണ്. മലപ്പുറത്ത് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 500 കവിഞ്ഞു. ഇതോടെ മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും ജയിലുകൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.
ഇനിയും നൂറുകണക്കിന് അറസ്റ്റ് ഉണ്ടാകുമെന്നും, എന്നാൽ ജയിലിൽ സൗകര്യമില്ലാത്ത സ്ഥിതിയാണെന്നും മലപ്പുറം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ പറഞ്ഞു. ഹർത്താൽ ദിനത്തിൽ അറസ്റ്റിലായവരിൽ അധികവും കോഴിക്കോട് ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്. ഇപ്പോൾ ഇവിടെയും ഹൗസ്ഫുൾ ആണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ 51 പേരിൽ അധികമാളുകളെയും കണ്ണൂർ, കാസർകോട് ജില്ലകളിലെ ജയിലിലേക്കാണ് മാറ്റിയത്.
ഹർത്താലിന് ആഹ്വാനം ചെയ്ത 'വോയ്‌സ് ഓഫ് യൂത്ത്' എന്ന പേരിലുള്ള നൂറ് കണക്കിന് വാട്‌സ് ആപ്പ് ഗ്രൂപ്പ് മലപ്പുറത്ത് മാത്രം ഉണ്ട്. ഇതെല്ലാം നിരീക്ഷിച്ചു വരികയാണെന്നും അറസ്റ്റ് കൂടുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലാകുന്നവർ അധികവും വിദ്യാർത്ഥികളും യുവാക്കളുമാണ്. കടുത്ത വകുപ്പുകളാണ് ഇവർക്കു മേൽ ചുമത്തുന്നത്. കഴിഞ്ഞ ദിവസം ഹർത്താലിന് ആഹ്വാനം ചെയ്ത മുഖ്യ സൂത്രധാരനടക്കം അഞ്ച് പേർ അറസ്റ്റിലായിരുന്നു.
കൊല്ലം തെന്മല ഒറ്റക്കൽ റെയിൽവേ സ്റ്റേഷനു സമീപം ഉറുകുന്ന് അമൃതാലയത്തിൽ അമർനാഥ് (22), തിരുവനന്തപുരം സ്വദേശികളായ വെങ്ങാനൂർ മാവരത്തറ മേലേപുറത്ത് തെക്കേവീട്ടിൽ സുധീഷ് (22), വെങ്ങാനൂർ കുന്നുവിള അഖിൽ (23), നെയ്യാറ്റിൻകര കുഞ്ഞിലകം ഗോകുൽ ശേഖർ (21), ആറാമട കുന്നുപുഴ സിറിൽ നിവാസിൽ എംജെ സിറിൽ (22) എന്നിവരാണ് വാട്സ്ആപ് ഹർത്താൽ ആഹ്വാനം ചെയ്തതിനും അതിനായി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയതിനും അറസ്റ്റിലായത്.

സെക്ഷൻ 143, 147, 283, 353, 117, 120 ബി, 228 എ കലാപത്തിന് ആഹ്വാനം ചെയ്യൽ, ഗൂഢാലോചന, അന്യായമായി സംഘം ചേരൽ, മാർഗതടസ്സം സൃഷ്ടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ കയ്യേറ്റം ചെയ്യൽ, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തൽ, പോക്‌സോ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് ഗ്രൂപ്പ് അഡ്‌മിൻ മാർക്കുമേൽ ചുമത്തുന്നത്. അറിയാതെ അഡ്‌മിനായവരും ഹർത്താൽ സന്ദേശം പ്രചരിപ്പിച്ചവരുമെല്ലാം ഇതോടെ ആശങ്കയിലായിരിക്കുകയാണ്. പോലീസ് ആക്ഷൻ ആരംഭിക്കുകയും ചെയതിട്ടുണ്ട്.

മുൻ ആർഎസ്എസ് പ്രവർത്തകനും ഇപ്പോൾ ശിവസേനക്കാരനുമായ ഹർത്താലിന്റെ മുഖ്യ സൂത്രധാരൻ അമർനാഥ് മലപ്പുറത്ത് നാല് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഇതിലെല്ലാം അമർനാഥ് തന്നെയാണ് അഡ്‌മിൻ. ഇതിൽ രണ്ട് ഗ്രൂപ്പുകളിൽ അമർനാഥ് രണ്ട് പതിനാറ്കാരെയും അഡ്‌മിനാക്കിയിരുന്നു.
തിരൂർ കൂട്ടായി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയും, മലപ്പുറം മൊറയൂർ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിയുമാണ് ഇവർ.ഇവരെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അമർനാഥ് നേരിട്ട് ക്രിയേറ്റ് ചെയ്ത ഗ്രൂപ്പിൽ അമർനാഥിനെ കൂടാതെ രാണ്ട് പതിനാറുകാർ മാത്രമാണ് അഡ്‌മിനുകൾ. ഇതിൽ നിന്നും പ്രചോദിതരായി നിരവധി ഗ്രൂപ്പുകൾ ഉണ്ടാക്കിയതായും ഇതിൽ നൂറുകണക്കിന് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വോയ്‌സ് ഓഫ് യൂത്തിനോടൊപ്പം സ്ഥലപ്പേരുകളും ക്ലബുകളുടെ പേരുകളും വച്ചാണ് ഗ്രൂപ്പുകൾ നിർമ്മിച്ചത്.ഈ ഗ്രൂപ്പുകൾ നിയന്ത്രിച്ചിരുന്നതും അമർനാഥായിരുന്നു.
മഞ്ചേരിയിലെ ഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് പോലീസിന് ഇതേ പേരിലുള്ള മറ്റു ഗ്രൂപ്പുകൾ കണ്ടെത്തിയത്. തുടർന്ന് നൂറു കണക്കിന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളും 2 ലക്ഷം ഫോൺ സന്ദേശങ്ങളും പരിശോധിച്ചാണ് പോലീസ് ഉറവിടം കണ്ടെത്തിയത്.

ഡിവൈഎസ്‌പിമാരായ എംപി മോഹനചന്ദ്രൻ, ജലീൽ തോട്ടത്തിൽ എന്നിവരടങ്ങുന്ന 20 അംഗ അന്വേഷണ സംഘം തിരുവനന്തപുരം ഹൈടെക് സെൽ, സൈബർ സെൽ എന്നിവരുടെ സഹായത്തോടെ മൂന്ന് ദിവസം കൊണ്ടാണ് ആസൂത്രകരിൽ എത്തിയത്.
ഇതോടെ വിവിധ ജില്ലകളിൽ നൂറുകണക്കിന് അറസ്റ്റുകൾക്കാണ് വഴിതെളിഞ്ഞിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ വോയ്‌സ് ഓഫ് ട്രൂത്തിലെ മറ്റ് ഗ്രൂപ്പ് അഡ്‌മിന്മാരെ ചോദ്യം ചെയ്യാനാണ് പദ്ധതി. കർശന നടപടികളുമായി മുന്നോട്ടു പോകാനാണ് പോലീസിന് നിർദ്ദേശം. ഈ കേസ് പ്രത്യേക അന്വേഷണ ഏജൻസി അന്വേഷിക്കാനുള്ള സാധ്യതയുണ്ട്.

No comments:
Post a Comment