Latest News

ഉളുവാർ ദാറുൽ ഖൈർ കാന്തപുരം സമർപ്പിച്ചു

കുമ്പള: സമസ്ത കേരള സുന്നിയുവജനസംഘം (എസ്.വൈ.എസ്)സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഉളുവാര്‍ യുണിറ്റ് കമ്മിറ്റിയുടെ കീഴിൽ നിർമ്മിച്ച ദാറുൽ ഖൈറിന്റെ (സാന്ത്വനം ഭവൻ) താക്കോൽ ദാനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു.[www.malabarflash.com]

ഉളുവാറിൽ പുതുതായി ആരംഭിക്കുന്ന "സാന്ത്വനം" കേന്ദ്രത്തിന്റെ പ്രഖ്യാപനവും നടത്തി.

ഉളുവാർ താജുൽ ഉലമ നഗരിയിൽ നടന്ന സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അൽ -ഐദറൂസി തങ്ങളുടെ അധ്യക്ഷതയിൽ എസ്.വൈ.എസ് ജില്ല പ്രസിഡന്റ്‌ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ഉത്ഘാടനം ചെയ്തു. 

എസ്.വൈ.എസ് സംസ്ഥാന വൈ.പ്രസി പള്ളങ്കോട് അബ്ദുൽ കാദിർ മദനി,ജിലാ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂർ,കന്തൽ സൂപ്പി മദനി,സയ്യിദ് ഹാമിദ് അൻവർ തങ്ങൾ,സയ്യിദ് ആറ്റക്കോയ തങ്ങൾ മാണിമൂല,യൂസുഫ് ഉളുവാർ,അബ്ദുൽ കരീം മാസ്റ്റർ ,അബ്ദുല്ല എം.സിദ്ധീഖ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

അഷ്‌റഫ് സഖാഫി ഉളുവാർ സ്വാഗതവും യൂസുഫ് യു.കെ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.