Latest News

എൻ.എം ഉസ്മാൻ മുസ്‌ല്യാർ അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് താലൂക്ക് മുശാവറ അംഗവും പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാമസ്ജിദ് ഖത്തീബുമായ എന്‍.എം ഉസ്മാന്‍ മുസ്ല്യാര്‍ (64) അന്തരിച്ചു. കര്‍ണാടക പുത്തൂര്‍ കുമ്പറ പിങ്കലാടി സ്വദേശിയാണ്.[www.malabarflash.com]

35 വര്‍ഷത്തോളമായി മൊഗ്രാല്‍പുത്തൂര്‍ മൊഗര്‍ മസ്ജിദ് ഇമാമായിരുന്നു. ആറ് വര്‍ഷമായി പെരിയടുക്കയില്‍ ഖത്തീബായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് റെയ്ഞ്ച് ട്രഷറര്‍, കോട്ടക്കുന്ന് മര്‍ക്കസുല്‍ മൈമന്‍ അസ്മാഉല്‍ ഹുസ്‌ന അമീര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 

കട്ടത്താർജുമാ മസ്ജിദിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് ഹാഫിള് സയ്യിദ് ഫഖ്റുദ്ദീൻ അൽ ഹദ്ദാദ് തങ്ങൾ നേതൃത്വം നൽകി.

പരേതനായ മുഹ്‌യുദ്ദന്‍ മുക്രിയുടെ മകനാണ്. ഭാര്യമാര്‍: നഫീസ ബള്ളാര്‍, പരേതയായ ബീവി. 

മക്കള്‍: അബ്ദുല്‍കരീം സഖാഫി (പുത്തൂര്‍ സുന്നമൂല ഖത്തീബ്), അബ്ദുല്‍നാസര്‍ സഖാഫി, ഷാക്കിര്‍ (ഒമാന്‍), സുഹ്‌റ, അഫ്‌സ, സക്കീന, റഹീമ, റാബിയ, സുമയ്യ. മരുമക്കള്‍: പള്ളങ്കോട് യൂസഫ്, അബ്ദുല്‍റസാഖ് എണ്‍മൂര്‍, അബ്ബാസ് എണ്‍മൂര്‍, തമീം അഹ്‌സനി മജല്‍ (എസ്.വൈ.എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ പ്രസിഡണ്ട്), അഷ്‌റഫ് ദേലമ്പാടി, അബ്ദുല്ല ദേലമ്പാടി, ഷാഹിന, റാബിയ, അനീസ. സഹോദരങ്ങള്‍: അബൂബക്കര്‍, ഉമര്‍ മുസ്ല്യാര്‍, മുഹമ്മദ്, ഇബ്രാഹിം (സൗദി), ഫാത്തിമ, നഫീസ, ആയിഷ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.