Latest News

നെഹ്‍റു കോളജ് പോസ്റ്റർ വിവാദം: മൂന്നു വിദ്യാർഥികൾക്ക് സസ്പെൻഷൻ

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‍റു കോളജിൽ പ്രിൻസിപ്പലിനെ അവഹേളിച്ച സംഭവത്തിൽ മൂന്നു വിദ്യാർഥികള്‍ക്ക് സസ്പെൻഷന്‍. ശരത് ചന്ദ്രൻ, അനീസ് മുഹമ്മദ്, എംപി പ്രവീൺ എന്നിവർക്കെതിരെയാണ് നടപടി. അധ്യാപക കമ്മീഷൻ റിപ്പോർട്ട് ലഭിച്ച ശേഷം ഇവർക്കെതിരെ തുടർ നടപടി തീരുമാനിക്കും. സംഭവത്തിൽ പോലീസിനു പരാതിയും നൽകും.[www.malabarflash.com]

കോളജ് മാനേജ്മെന്റിന്റെ അടിയന്തര യോഗത്തിലാണു പോലീസിൽ പരാതി നൽകാൻ തീരുമാനമുണ്ടായത്. വിരമിക്കാനിരുന്ന പ്രിൻസിപ്പലിന് ആദരാഞ്ജലികൾ എന്നെഴുതിയ പോസ്റ്റർ പതിച്ചതാണു വിവാദമായത്.

മുപ്പത്തിമൂന്ന് വര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുന്ന ഡോക്ടര്‍ പി.വി.പുഷ്പജയ്ക്കു കഴിഞ്ഞ ദിവസം കോളേജില്‍ യാത്രയപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചു സംഭവം ആഘോഷിച്ചത്. ഒപ്പം കോളജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.

‘വിദ്യാര്‍ഥി മനസ്സിൽ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്റുവിന് ശാപമോക്ഷം’ എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വരികള്‍. 

സംഭവത്തിനു പിന്നില്‍ എസ്എഫ്ഐ ആണെന്ന് പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജ ആരോപിച്ചിരുന്നു. പ്രിന്‍സിപ്പലായി ചുമതലയേറ്റതുമുതല്‍ വിവിധ കാര്യങ്ങളില്‍ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളും ടീച്ചറുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.