തിരുവനന്തപുരം∙ സ്ഥിരംതൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ഒഴികെയുള്ള പ്രധാന തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക് ഞായറാഴ്ച അർധരാത്രി 12 മുതൽ തുടങ്ങി. തിങ്കളാഴ്ച രാത്രി 12 വരെ 24 മണിക്കൂറാണു പണിമുടക്ക്.[www.malabarflash.com]
തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകുമെന്നു സംഘടനാപ്രതിനിധികൾ അറിയിച്ചു. ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര‐സംസ്ഥാന സർക്കാർ സർവീസ് ഉൾപ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ‐ടാക്സി‐ട്രാൻസ്പോർട്ട് മേഖലകളും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. കടകമ്പോളങ്ങൾ അടച്ചു വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പാൽ, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി–എം, കെടിയുസി–ജെ, ഐഎൻഎൽസി, സേവ, ടിയുസിഐ, എഐസിടിയു, എൻഎൽഒ, ഐടിയുസി സംഘടനകൾ ഒരുമിച്ചാണു പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.
ബിഎംഎസിലെ തൊഴിലാളികളും സമരത്തിൽ അണിനിരക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്കു മാർച്ച് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണു മാർച്ച്. ഞായറാഴ്ച സംസ്ഥാനമാകെ പ്രദേശികാടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനവും നടത്തി.

No comments:
Post a Comment