കുറ്റിപ്പുറം: ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു. കുറ്റിപ്പുറം കൈതൃക്കോവിൽ സ്വദേശി പുത്തൻകോട്ടിൽ ലത്തീഫ് (45) ആണു മരിച്ചത്.[www.malabarflash.com]
ഇയാളുടെ സുഹൃത്തും അയൽവാസിയുമായ പ്രതി തൈക്കാട്ടിൽ അബു (51) ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് വീട്ടിലെത്തി പിടികൂടി.
ബുധനാഴ്ച രാത്രി എട്ടരയോടെ കൈതൃക്കോവിൽ അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെയാണു സംഭവം. വാക്കേറ്റത്തിനിടെ ലത്തീഫിന്റെ പുറത്ത് അബു കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രക്തം വാർന്നുകിടന്ന ലത്തീഫിനെ പഞ്ചായത്ത് അംഗം ഹുസൈന്റെ നേതൃത്വത്തിൽ നാട്ടുകാർ കാട്ടിലങ്ങാടിയിലെ ക്ലിനിക്കിലും പിന്നീട് തിരൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലത്തീഫിന്റെ മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സെജിന. മക്കൾ: സെഫീൽ, സെഫ്നീദ്, സെൻഹ.

No comments:
Post a Comment