Latest News

ഷാർജയിൽ മുറിക്കുള്ളിൽ കുഴിച്ചിട്ട നിലയിൽ കാണപ്പെട്ട മൃതദേഹം ഹൈദരാബാദ് സ്വദേശിനിയുടേത്

ഷാർജ: മൈസലൂൺ മേഖലയിലെ വില്ലയിൽ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് ഇന്ത്യൻ യുവതിയുടെ മൃതദേഹം ആണെന്നു വ്യക്തമായി. ഹൈദരാബാദ് സ്വദേശിയായ തസ്‌ലീൻബി യാസിൻ ഖാൻ ഷെയ്ഖ് (36) ആണ് മരിച്ചതെന്നാണു വിവരം. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.[www.malabarflash.com]

യുവതിയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിൽ, അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒരു മാസത്തെ പഴക്കമുണ്ട്. കൂടുതൽ പരിശോധനകൾക്കായി ഫൊറൻസിക് ലാബിലേക്കു മാറ്റി.

വില്ലയിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു പോലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ തറയിലെ ചില ടൈലുകൾ ഇളകിക്കിടക്കുന്നതു കണ്ടു മണ്ണു നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ കളിപ്പാട്ടങ്ങളും മറ്റും ചിതറിക്കിടന്നിരുന്നു.

യുവതിയെ കൊലപ്പെടുത്തിയശേഷം രണ്ടു മക്കളോടൊപ്പം ഭർത്താവ് ഇന്ത്യയിലേക്കു കടന്നതായാണ് പോലീസിന്റെ നിഗമനം.
വീട് വാടകയ്ക്ക് എന്ന ബോർഡ് പുറത്തു തൂക്കിയിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നു പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.